കേരളം

കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; അഞ്ച്‌ ജവാന്‍മാര്‍ക്ക് വീരമൃത്യു; ഏറ്റുമുട്ടല്‍ തുടരുന്നു

സമകാലിക മലയാളം ഡെസ്ക്

കശ്മീര്‍: ജമ്മുകശ്മിരിലെ അനന്ത്‌നാഗ് ജില്ലയില്‍ ഭീകരാക്രമണത്തില്‍ അഞ്ച്‌
ജവാന്‍മാര്‍ക്ക് വീരമൃത്യു. സിആര്‍പിഎഫ് ജവാന്‍മാരുടെ സംഘത്തിന് നേരെ ആക്രമണം നടത്തുകയായിരുന്നു. ഏറ്റുമുട്ടല്‍ തുടരുകയാണ്.അല്‍ ഉമര്‍ മുജാഹിദീന്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

കെപി ചൗക്കിലെ ബസ്സ് സ്റ്റാന്റിന് സമീപത്തുവെച്ചായിരുന്നു ആക്രമണം. സൈന്യത്തിന്റെ വെടിവെപ്പില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. ജൂലായ് ഒന്നിന് അമര്‍നാഥ് യാത്ര ആരഭിക്കാനിരിക്കെയാണ് ആക്രമണം.

ആക്രമണത്തില്‍ നിരവധി സിആര്‍പിഎഫുകാര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പ്രദേശം സൈന്യം വളഞ്ഞിട്ടുണ്ട്. സമീപത്ത് കൂടുതല്‍ സൈന്യം എത്തിച്ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വര്‍ഷം ആദ്യം പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ 40 സൈനികര്‍  കൊല്ലപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി