കേരളം

പൂജപ്പുര ജയിലില്‍ കഞ്ചാവും മൊബൈല്‍ ചാര്‍ജറും; മിന്നല്‍ പരിശോധനയില്‍ പിടിച്ചെടുത്തത് നിരവധി അനധികൃത വസ്തുക്കള്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ പിടിച്ചെടുത്തത്  കഞ്ചാവും മൊബൈല്‍ ചാര്‍ജറുമടക്കം നിരവധി വസ്തുക്കള്‍. പുതിയ ജയില്‍ മേധാവിയായി ചുമതലയേറ്റ ഋഷിരാജ് സിംഗ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നടത്തിയ റെയ്ഡിലാണ് ഇവ പിടിച്ചെടുത്തത്. 

രണ്ട് മൊബൈല്‍ ചാര്‍ജര്‍, 3500 രൂപ, 300 ഗ്രാം കഞ്ചാവ്, ഒരു സ്വര്‍ണ മോതിരം, സിഗററ്റ്, ബീഡി എന്നിവയാണ് പിടിച്ചെടുത്തത്. തടവുകാരെ പാര്‍പ്പിച്ചിരിക്കുന്ന ബ്ലോക്കുകളിലാണ് റെയ്ഡ് നടത്തിയത്. മറ്റ് ജയിലുകളിലെ ജീവനക്കാരെ ഉപയോഗിച്ച് എല്ലാ ബ്ലോക്കുകളിലും പരിശോധന നടത്തുകയായിരുന്നു.  

ഇന്ന് രാവിലെയാണ് ജയില്‍ മേധാവിയായി ഋഷിരാജ് സിംഗ് ചുമതലയേറ്റത്. പൊലീസ് തലപ്പത്തെ അഴിച്ച് പണിയുടെ ഭാഗമായാണ് ഋഷിരാജ് സിംഗ് ജയില്‍ മേധാവിയായി എത്തിയത്. നേരത്തേ ജയില്‍ മേധാവിയായിരുന്ന ഋഷിരാജ് സിംഗിനെ പിന്നീട് എക്‌സൈസിലേക്ക് മാറ്റുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു