കേരളം

വർക്ക് ഷോപ്പില്‍ ജോലി ചെയ്ത് താക്കോലില്ലാതെ ബൈക്ക് സ്റ്റാര്‍ട്ടാക്കാൻ പഠിച്ചു, ആര്‍ഭാട ജീവിത്തിനായി ബൈക്ക് മോഷണം; യുവാവ് അറസ്റ്റിൽ 

സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂർ: ആര്‍ഭാട ജീവിതത്തിനായി ബൈക്ക് മോഷ്ടിച്ച് വില്പന നടത്തിയ യുവാവ് അറസ്റ്റിൽ. റിജു എന്നയാളാണ് അറസ്റ്റിലായത്. അയൽവാസിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ചോദ്യംചെയ്യുന്നതിനിടെയാണ് ബൈക്ക് മോഷണ കഥകൾ പുറത്തുവന്നത്.  ഇയാൾ മോഷ്ടിച്ച അഞ്ച് ബൈക്കുകൾ പൊലീസ് കണ്ടെടുത്തു.

വെള്ളാങ്ങല്ലൂരുള്ള വർക്ക് ഷോപ്പില്‍ രണ്ട് മാസത്തോളം ജോലി ചെയ്തിരുന്ന ഇയാൾ ഇവിടെനിന്ന്  താക്കോലില്ലാതെ ബൈക്ക് സ്റ്റാര്‍ട്ടാക്കാൻ പഠിച്ചു. ഇതിനുശേഷം ബൈക്ക് മോഷണം പതിവാക്കുകയായിരുന്നു ‌റിജു. പകൽസമയത്ത് റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്തിട്ടുള്ള ബൈക്കുകള്‍ മോഷ്ടിച്ച് പിന്നീടവ  കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നതാണ് റിജുവിന്റെ രീതി. ഇങ്ങനെ ലഭിക്കുന്ന പണം ഉപയോ​ഗിച്ച് മദ്യവും കഞ്ചാവും വാങ്ങും. 

ആർഭാട ജീവിതം നയിക്കാനാണ് ഇയാൾ മോഷണത്തിലേക്ക് തിരിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, മൂന്നൂപീടിക, മുളങ്കുന്നത്തുകാവ് എന്നിവിടങ്ങളിലാണ് ഇയാൾ മോഷണം നടത്തിയിരുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി