കേരളം

ഹൈക്കോടതിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പിന് ശ്രമം; ചേർത്തല സ്വദേശിനി പിടിയിൽ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഹൈക്കോടതിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പിന് ശ്രമിച്ച യുവതി പിടിയില്‍. ചേര്‍ത്തല സ്വദേശിനിയായ ആശാ അനില്‍കുമാറാണ് പൊലീസ് പിടിയിലായത്. ഹൈക്കോടതിയിലെ ഷോഫര്‍, ക്ലാര്‍ക്ക് തസ്തികളിലേക്ക് നിയമനം വാഗ്ദാനം ചെയ്താണ് ആശ തട്ടിപ്പിന് ശ്രമിച്ചത്. 

ഒന്‍പത് ലക്ഷത്തോളം രൂപ ഇതിനായി ആവശ്യപ്പെട്ടെന്നാണ് പരാതി. ഹൈക്കോടതി വിജിലന്‍സിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആശ പിടിയിലായത്. 

എറണാകുളം ജില്ലാ കോടതികള്‍ കേന്ദ്രീകരിച്ച് അഭിഭാഷകര്‍ക്കായി കേസുകള്‍ ക്യാന്‍വാസ് ചെയ്യുന്ന വ്യക്തിയാണ് ആശ. വർഷങ്ങൾക്കൊണ്ട് നേടിയെടുത്ത പരിചയം വെച്ചുകൊണ്ടാണ് ആശ തട്ടിപ്പിന് ശ്രമിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ