കേരളം

അടൂരില്‍ മൂന്ന് പെണ്‍കുട്ടികളെ കാണാതായി; മൊബൈല്‍ ഫോണുകള്‍ നിശ്ചലം

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: അടൂരില്‍ നിന്ന് മൂന്ന് കോളേജ് വിദ്യാര്‍ഥിനികളെ കാണാതായതായി പരാതി. സ്വകാര്യ ആയുര്‍വേദ നഴ്‌സിങ് കോളേജിലെ വിദ്യാര്‍ഥികളെയാണ് കാണാതായത്.  ഇവരുടെ ഫോണ്‍ നിശ്ചലമാണ്.

ഇവര്‍ താമസിച്ചിരുന്ന ഹോസ്റ്റല്‍ അധികൃതരാണ് പൊലീസില്‍ പരാതി നല്‍കിയത്.കാണാതായ വിദ്യാര്‍ഥിനികളില്‍ ഒരാള്‍ പൂനെ സ്വദേശിനിയാണ്.  പത്തനംതിട്ട, നിലമ്പൂര്‍ സ്വദേശിനികളാണ് മറ്റുള്ളവര്‍. ഇവര്‍ മൂവരും കൂടി ഹോസ്റ്റലില്‍ നിന്ന് മാര്‍ക്കറ്റിലേക്ക് പോവുകയും പിന്നീട് കാണാതാവുകയുമായിരുന്നു. പൂനെ സ്വദേശിനിയായ വിദ്യാര്‍ഥിനിയുടെ വീട്ടിലേക്ക് ഇവര്‍ മൂവരും ചേര്‍ന്ന് പോയി എന്നാണ് അന്വേഷണത്തില്‍ മനസിലാക്കാനായതെന്ന് പൊലീസ് പറയുന്നു.

ഇവരുടെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. എന്നാല്‍ ഇടയ്ക്ക് ചില സമയങ്ങളില്‍ ഇത് ഓണ്‍ ആയിരുന്നതായും കണ്ടെത്തി. അതിനാല്‍ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് ഇവരുടെ ഫോണ്‍ പിന്തുടര്‍ന്ന് അന്വേഷിക്കാനാണ് പോലീസിന്റെ തീരുമാനം. ഇവര്‍ പൂനെയിലേക്ക് ട്രെയിന്‍ മാര്‍ഗം യാത്ര ചെയ്യുകയാണെന്നാണ് ഇപ്പോഴത്തെ നിഗമനം. 

റെയില്‍വേ പൊലീസുമായി ബന്ധപ്പെട്ട് ഇവരെ കണ്ടെത്താനാകുമെന്നാണ് പൊലീസ് കണക്കുകൂട്ടുന്നത്. കാണാതായ മൂന്നുപേരിലൊരാളുടെ ബന്ധുവിനെക്കൂടി കാണാനില്ല എന്ന വിവരവുമുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് സ്ഥിരീകരണമുണ്ടായിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി