കേരളം

കള്ളക്കേസെടുക്കാന്‍ നിര്‍ബന്ധിച്ചു;  വ്യക്തിപരമായി അധിക്ഷേപിച്ചു; സിഐ നാടുവിട്ടത് മേലുദ്യോഗസ്ഥന്റെ മാനസിക പീഡനത്തെ തുടര്‍ന്നെന്ന് ഭാര്യ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  മേലുദ്യോഗസ്ഥന്റെ പീഡനത്തെ തുടര്‍ന്നാണ് സിഐ നവാസ് നാടുവിടാന്‍ കാരണമെന്ന് ഭാര്യ. എസിപി വ്യക്തിപരമായി അധിക്ഷേപിച്ചു. കള്ളക്കേസെടുക്കാന്‍ നിര്‍ബന്ധിപ്പിച്ചു. ഇതേ തുടര്‍ന്ന അദ്ദേഹം കടുത്ത മാനസിക പീഡനം അനുഭവിച്ചിരുന്നെന്നും ഇതാണ് നാടുവിടാന്‍ കാരണമായതെന്നും ഭാര്യ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കി നവാസിന്റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

മേലുദ്യോഗസ്ഥനെതിരെ അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണം. വയര്‍ലെസ്സ് റെക്കോര്‍ഡ് പരിശോധിക്കണം, അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തണമെന്നും പരാതിയില്‍ ആവശ്യമുണ്ട്.


എസിപിക്ക് പുറമെ മറ്റ് ചില മേലുദ്യോഗസ്ഥരും സമ്മര്‍ദ്ദം ചെലത്തിയതായി നവാസ് തന്നോട് പറഞ്ഞിരുന്നതായും ഭാര്യ പറയുന്നു. എന്നാല്‍ അദ്ദേഹം ആ ഉദ്യോഗസ്ഥന്‍മാരുടെ പേര് പറഞ്ഞിട്ടില്ല. 24 മണിക്കൂറും ജോലി ചെയ്യുന്ന ഒരാളാണ്. വളരെ വൈകി വീട്ടിലെത്തിയാല്‍ ബുദ്ധിമുട്ടിക്കേണ്ട എന്നു കരുതി ഒന്നും ചോദിക്കാറില്ല. കാണാതായ ദിവസം രാത്രി രണ്ടുമണിക്കാണ് വീട്ടില്‍ വന്നത്. പ്രശ്‌നങ്ങളെന്താണെന്ന് ചോദിച്ചപ്പോള്‍ എസിപിയുമായി സംസാരിച്ചപ്പോള്‍ പ്രശ്‌നങ്ങള്‍ വഷളായി എന്നാണ് പറഞ്ഞത്. അതുകൊണ്ട് താന്‍ തിരക്കിയില്ല. സമാധാനമായി ഉറങ്ങിയെഴുന്നേല്‍ക്കട്ടെ എന്ന് കരുതി. എന്നാല്‍ രാവിലെ എഴുന്നേറ്റ് നോക്കുമ്പോള്‍ അദ്ദേഹത്തെ കാണാനില്ലായിരുന്നു ഭാര്യ പറയുന്നു.

പരാതി നല്‍കിയ ശേഷം തന്നെ അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടിട്ടില്ല. ഇന്ന് രാവിലെയാണ് അദ്ദേഹത്തെ അരൂരില്‍ കണ്ടെന്ന് തന്നെ അറിയിച്ചത്. അതിന്റെ സിസി ടിവി ദൃശ്യങ്ങളും കാണിച്ചു. പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ട് ഒരു വിവരവും ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ വൈകീട്ട് മക്കളുമൊത്ത് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു. 

ഭര്‍ത്താവിനെ കണ്ടെത്തുകയെന്നാതാണ് പ്രാഥമിക ലക്ഷ്യം. ഇപ്പോള്‍ ഉന്നതഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കുന്നില്ലെന്നും ഭാര്യ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത