കേരളം

മോഷണത്തിനിടെ കരയാതിരിക്കാന്‍ കുഞ്ഞിനെ എടുത്ത് ടെറസില്‍ കിടത്തി: സംഭവം കോഴിക്കോട്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: മോഷണത്തിനിടെ കരയാതിരിക്കാന്‍ കുഞ്ഞിനെ എടുത്ത് ടെറസില്‍ ഉക്ഷേിച്ച് കള്ളന്‍ മുങ്ങി. കോഴിക്കോട് പന്തീരാങ്കാവില്‍ ആണ് സംഭവം. കുഞ്ഞ് കരയുന്ന ശബ്ദം കേട്ട്  വീട്ടുകാര്‍ ഉണരാതിരിക്കാനാണ് ടെറസില്‍ കൊണ്ട് കിടത്തി  മോഷ്ടാവ് കടന്നു കളഞ്ഞത്. 

ഒരു മൊബൈല്‍ ഫോണും കുഞ്ഞിന്റെ ദേഹത്തുണ്ടായിരുന്ന സ്വര്‍ണാഭരണവും മോഷണം പോയിട്ടുണ്ട്. പന്തീരാങ്കാവ് മാമുക്കോയയുടെ വീട്ടിലാണ് സംഭവം. പുലര്‍ച്ച രണ്ടരക്ക് കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ഉണര്‍ന്നപ്പോള്‍ കുഞ്ഞ് തൊട്ടിലില്‍ ഉണ്ടായിരുന്നില്ല. 

വീടിന്റെ ടെറസില്‍ നിന്നാണ് കരച്ചില്‍ കേള്‍ക്കുന്നതെന്ന് മനസിലാക്കി ചെന്ന് നോക്കിയപ്പോള്‍ ടെറസിലെ വാതിലിനരികിലെ മൂലയില് കിടന്ന് കുട്ടി കരയുന്നതാണ് വീട്ടുകാര്‍ കണ്ടത്. വിരലടയാള വിദഗ്ധരെത്തി പരിശോധന നടത്തിയപ്പോള്‍ തൊട്ടടുത്ത വീട്ടിലും കള്ളന്‍ കയറാനുള്ള ശ്രമം നടത്തിയിട്ടുണ്ടെന്ന് തെളിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍