കേരളം

അശാസ്ത്രീയ പരിഷ്‌കാരങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു; പൊലിസിന് അച്ചടക്കം നഷ്ടമായി; പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെന്ന് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആഭ്യന്തരവകുപ്പിനെതിരെ രൂക്ഷപ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജോലി ഭാരവും അശാസ്ത്രീയ പരിഷകരണവും കൊണ്ട് പൊലീസുകാര്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നു. സേനയുടെ അച്ചടക്കം നഷ്ടപ്പെട്ടന്നും മുഖ്യമന്ത്രിക്ക് പൊലിസില്‍ ഒരു നിയന്ത്രണവും ഇല്ലെന്നും ചെന്നിത്തല പറഞ്ഞു.  

കാണാതായ സിഐ നവാസിനെ കണ്ടെത്തിയെന്ന് പൊലീസ് പറയുന്നു. ഇത്തരം സംഭവങ്ങള്‍ സൂചിപ്പിക്കുന്നത് പൊലീസിലെ ചില രോഗലക്ഷണങ്ങളാണ്. ആഭ്യന്തരവകുപ്പിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല. ആരോടും ആലോചിക്കാതെ ഉണ്ടാക്കുന്ന പരിഷ്‌കാരങ്ങളുടെ പ്രതിഫലനമാണിതെന്നും ചെന്നിത്തല പറഞ്ഞു. പൊലീസിന് മജിസ്റ്റീരിയല്‍ പദവി കൊടുക്കണമെന്ന കാര്യത്തില്‍ ഭരണകക്ഷിയില്‍ തന്നെ അഭിപ്രായവ്യത്യാസമാണ്. ഇതുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ഇത്തരം പരിഷ്‌കാരങ്ങളിലൂടെ് പൊലീസ് സേനയില്‍ ശീതസമരം വര്‍ധിച്ചിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

സേനയില്‍ ജോലി ഭാരം വര്‍ധിച്ചിരിക്കുകയാണ്. അതിന്റെ കൂടെ അശാസ്ത്രീയ പരിഷ്‌കാരങ്ങള്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ പൊലീസിലുള്ളവര്‍ക്ക് ഭാരം വര്‍ധിക്കുകയാണ്. ജനസംഖ്യ അനുപാതത്തിന് അനുസരിച്ച് ആവശ്യമായി അംഗങ്ങള്‍  പോലും ഇല്ല. ഇരുപത്തിനാലുമണിക്കൂറും മണിക്കൂറും ജോലി ചെയ്യേണ്ടിവരുന്നു. ഇതിന്റെ ഫലമായി മാനസികപ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. പൊലീസ് സേനയില്‍ അസംതൃപ്തിയുണ്ടെന്ന കാര്യം മുഖ്യമന്ത്രി യാഥാര്‍ത്ഥ്യബോധത്തോടെ കാണമെന്നും ചെന്നിത്തല പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി