കേരളം

പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്; 'ഞങ്ങളെ തല്ലിയാല്‍ ഇതാകും ശിക്ഷ'; മുന്നറിയിപ്പുമായി കെഎസ്ഇബി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജീവനക്കാരെ മര്‍ദിക്കുന്ന ആളുകള്‍ക്ക് മുന്നറിയിപ്പുമായി കെഎസ്ഇബി. തങ്ങളുടെ ജോലി തടസ്സപ്പെടുത്തുകയോ ജീവനക്കാരെ മര്‍ദ്ദിക്കുകയോ ചെയ്താല്‍ ലഭിക്കാനിടയുള്ള ശിക്ഷയെക്കുറിച്ച് കെഎസ്ഇബി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 

പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്ന തലക്കെട്ടോടെയാണ് ഫേസ്ബുക്ക് പോസ്റ്റ്. കെഎസ്ഇബി ജീവനക്കാരെ ജോലി ചെയ്യുന്നതില്‍ നിന്ന് തടസ്സപ്പടുത്തിയാലും മര്‍ദിച്ചാലും മൂന്നു മാസം തടവും പിഴയും ശിക്ഷയായി ലഭിക്കും. ജീവനക്കാരെ മാരകമായി മര്‍ദിക്കുകയും ജോലിയ്ക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്താല്‍ പത്തുമാസം തടവും പിഴയുമാണ് ശിക്ഷ. ഓഫീസില്‍ അതിക്രമിച്ചു കയറുകയും ഓഫീസിനും വസ്തുവകകള്‍ക്കും നാശനഷ്ടം ഉണ്ടാക്കുകയും ചെയ്താല്‍ മൂന്നുമാസം തടവും പിഴയും ലഭിക്കുമെന്നും പോസ്റ്റില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി