കേരളം

സ്‌കൂട്ടറില്‍ കാറിടിച്ചു വീഴ്ത്തി; ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കഴുത്തില്‍ വെട്ടി, പെട്രോളൊഴിച്ചു കത്തിച്ചു; അരുംകൊല ചെയ്തത് പൊലീസുകാരന്‍

സമകാലിക മലയാളം ഡെസ്ക്

മാവേലിക്കര: മാവേലിക്കരയില്‍ പൊലീസ് ഉദ്യോഗസ്ഥയെ തീകൊളുത്തി കൊന്ന സംഭവത്തിലെ പ്രതി പൊലീസുകാരന്‍. ആലുവ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ അജാസാണ് കൊലപാതകം നടത്തിയത്. പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വള്ളികുന്നം പൊലീസ് സ്‌റ്റേഷനിലെ വനിത സിവില്‍ പൊലീസ് ഓഫിസര്‍ വള്ളികുന്നം തെക്കേമുറി ഊപ്പന്‍ വിളയില്‍ സജീവിന്റെ ഭാര്യ സൗമ്യയെയാണ് കൊലപ്പെടുത്തിയത്. പിഎസ്‌സി പരീക്ഷ കഴിഞ്ഞു മടങ്ങിവരുന്നത് വഴിയാണ് സൗമ്യയ്ക്ക് നേരെ ആക്രമണം നടത്തിയത്. 

സ്‌കൂട്ടറില്‍ വരികയായിരുന്ന സൗമ്യയെ ഇയാള്‍ കാറിലെത്തി ഇടിച്ചു വീഴത്തുകയായിരുന്നു. എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ വെട്ടിവീഴ്ത്തി. തുടര്‍ന്ന് പെട്രോളൊഴിച്ചു കത്തിക്കുയായിരുന്നു. കഴുത്തിനു മുറിവേറ്റിട്ടുണ്ട്. ആക്രമണത്തിനിടയില്‍ പ്രതിക്കും പൊള്ളലേറ്റു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

മൂന്നുകുട്ടികളുടെ അമ്മയായ സൗമ്യയുടെ ഭര്‍ത്താവ് വിദേശത്താണ്. നാട്ടുകാരാണ് പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. വള്ളിക്കുന്നം കാഞ്ഞിപ്പുഴ പള്ളിക്കു സമീപത്തുള്ള ആളൊഴിഞ്ഞ കവലയില്‍ വച്ചാണ് സംഭവം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ