കേരളം

താങ്ങാനാവാത്ത സമ്മര്‍ദം: അഞ്ചുവര്‍ഷത്തിനിടെ ജീവനൊടുക്കിയത് 43 പൊലീസുകാര്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: പൊലീസ് സേനയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 43 ഉദ്യോഗസ്ഥരെന്ന് കണക്കുകള്‍. സംസ്ഥാന ക്രൈം റെക്കാഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2014ല്‍ 9, 2015ല്‍ 5, 2016ല്‍ 13, 2017ല്‍ 14, 2018ല്‍ 2 ഉദ്യോഗസ്ഥര്‍ വീതം ജീവനൊടുക്കി. 2018ലെ കണക്കെടുപ്പു പൂര്‍ത്തിയായിട്ടില്ല. ജോലിസ്ഥലത്തെ പ്രശ്‌നങ്ങള്‍ക്കൊപ്പം കുടുംബപ്രശ്‌നങ്ങളുമാണ് ആത്മഹത്യയിലേക്ക് നയിക്കുന്നത്.

സേനയില്‍ വര്‍ദ്ധിച്ചുവരുന്ന ആത്മഹത്യകള്‍ സംബന്ധിച്ച് ശാസ്ത്രീയ പഠനങ്ങളൊന്നും നടന്നിട്ടില്ല. പൊലീസ് ഉദ്യോഗസ്ഥരുടെ ജോലിഭാരവും അവര്‍ നേരിടുന്ന ആരോഗ്യ, മാനസിക പ്രശ്‌നങ്ങളും ശാസ്ത്രീയമായി പഠിക്കാനുള്ള സംവിധാനം നിലവിലില്ലെന്നു ഡിജിപിയുടെ ഓഫീസ് വ്യക്തമാക്കുന്നു. എറണാകുളത്ത് എസ്‌ഐ ആത്മഹത്യ ചെയ്തത് വിവാദമായപ്പോള്‍ ഉദ്യോഗസ്ഥരുടെ ജോലി സമ്മര്‍ദ്ദത്തെക്കുറിച്ചു പഠിക്കാന്‍ ഡിജിപി സമിതിയെ നിയോഗിച്ചിരുന്നു. ഈ റിപ്പോര്‍ട്ടില്‍ തുടര്‍ നടപടി ഉണ്ടായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു