കേരളം

'പാര്‍ട്ടിയിലെ ചില സോപ്പു കുട്ടന്മാരും അമുല്‍ ബേബിമാരും നവ മാധ്യമങ്ങള്‍ വഴി ആക്രമിക്കുന്നു'; അംഗീകരിക്കാനാവില്ലെന്ന് കൊടിക്കുന്നില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എകെ ആന്റണിയെ വിമര്‍ശിക്കുന്നവര്‍ കോണ്‍ഗ്രസിന്റെ ശത്രുക്കളെന്ന് നിയുക്ത എംപി കൊടിക്കുന്നില്‍ സുരേഷ്. എ കെ ആന്റണിയാണ് തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദി എന്ന തരത്തില്‍ നടക്കുന്ന സൈബര്‍ ആക്രമണം അംഗികരിക്കാനാകില്ല. മുതിര്‍ന്ന നേതാക്കളെ സംഘടിതമായി ആക്രമിക്കുന്ന നടപടി പാര്‍ട്ടിയില്‍ ഒരു വിഭാഗം നടത്തുകയാണെന്നും സുരേഷ് പറഞ്ഞു.

കുറേ കാലമായി ഇത് തുടരുന്നു. പിസി ചാക്കോ, കെവി തോമസ് തുടങ്ങിയവര്‍ക്കെതിരെ എല്ലാം നീക്കം നടന്നു. ഇത്തരക്കാര്‍ക്കെതിരെ പാര്‍ട്ടി നടപടി എടുക്കണം. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ പാര്‍ട്ടിക്കുള്ളിലെ ചിലര്‍ സംഘടിതമായി ഗൂഢാലോചന നടത്തുന്നുണ്ട്. എ.കെ ആന്റണിക്ക് നേരെ നടന്ന സൈബര്‍ ആക്രമണം ഇതിന്റെ ഭാഗമാണ്. പാര്‍ട്ടിയിലെ ചില സോപ്പു കുട്ടന്മാരും അമുല്‍ ബേബിമാരും മുതിര്‍ന്ന നേതാക്കളെ നവ മാധ്യമങ്ങള്‍ വഴി ആക്രമിക്കുന്നു. എ.കെ ആന്റണിയെ പോലെ മുതിര്‍ന്ന നേതാക്കളെ ആക്രമിക്കുന്ന ഇവര്‍ പാര്‍ട്ടിയുടെ ശത്രുക്കളാണ്. മുതിര്‍ന്ന നേതാക്കളെ ഉന്മൂലം ചെയ്യനാണ് ഇവരുടെ ശ്രമമെന്നും കൊടിക്കുന്നില്‍ കൂട്ടിച്ചേര്‍ത്തു. 

അതേസമയം കേന്ദ്രത്തില്‍ പ്രതിപക്ഷത്തിന് അര്‍ഹമായ പരിഗണ നല്‍കണമെന്നും കൊടിക്കുന്നില്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ അവസരങ്ങളും അവകാശവും അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തും. അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍  പോലും കഴിഞ്ഞ തവണ അവസരം നല്‍കിയില്ല. പ്രതിപക്ഷ നേതൃത്വ സ്ഥാനം ഇന്നത്തെ സര്‍വ്വകക്ഷി യോഗത്തില്‍ ഉന്നയിക്കില്ല. അംഗങ്ങളുടെ സത്യപ്രതിഞ്ജനക്ക് ശേഷം ലോക്‌സഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കും. രാഹുല്‍ ഗാന്ധി ലോക്‌സഭാ നേതാവ് ആകണം എന്നാണ് കോണ്‍ഗ്രസ് എം പിമാരുടെ ആഗ്രഹം. സീനിയോരിറ്റി മാത്രമല്ല ലോക്‌സഭാ നേതാവിനുള്ള യോഗ്യതയെന്നും മറ്റു ഘടകങ്ങള്‍ കൂടി ഉണ്ടെന്നും കൊടിക്കുന്നില്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'

വീണ്ടും 500 റണ്‍സ്! ഇത് ഏഴാം തവണ, കോഹ്‌ലിക്ക് നേട്ടം

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി