കേരളം

സര്‍ക്കാരിനെ തള്ളി ലളിതകലാ അക്കാദമി: വിവാദ കാര്‍ട്ടൂണ്‍ പിന്‍വലിക്കില്ല

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: വിവാദമായ കാര്‍ട്ടൂണ്‍ പുരസ്‌കാരം പിന്‍വലിക്കില്ലെന്ന് ലളിതകലാ അക്കാദമി. ഭരണസമിതിയുടേതാണ് തീരുമാനം. ജൂറി തീരുമാനം അന്തിമമായിരിക്കുമെന്ന് അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് പറഞ്ഞു. കാര്‍ട്ടൂണ്‍ പുരസ്‌കാരം പുനഃപരിശോധിക്കണമെന്ന സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലന്റെ ആവശ്യം അക്കാദമി തള്ളി. 

ജൂറി തീരുമാനം അംഗീകരിക്കാനുള്ള നിലപാട് അക്കാദമി ഏകകണ്‌ഠേന സ്വീകരിച്ചുവെന്ന് നേമം പുഷ്പരാജ് പറഞ്ഞു. ഏതെങ്കിലും മതവിഭാഗത്തെ വേദനിപ്പിക്കുന്ന തരത്തിലാണ് കാര്‍ട്ടൂണെങ്കില്‍ അക്കാര്യം ആവശ്യമെങ്കില്‍ മാത്രം നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. 

അക്കാദമി നിയോഗിച്ച പ്രഗത്ഭരായ ജഡ്ജസാണ് അവാര്‍ഡ് തീരുമാനിച്ചത്. വ്യക്തിപരമായി വിരോധുമുള്ളവരുടെ ചിത്രങ്ങള്‍ മാറ്റിവയ്ക്കുകയും മറ്റുള്ളവരുടെ ചിത്രങ്ങള്‍ അവാര്‍ഡിന് പരഗണിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷം മുമ്പുണ്ടായിരുന്നു. ഇത്തവണ തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നു. ചിത്രകലയുടെയും ശില്‍പകലയുടെയും കാര്യത്തില്‍ ഏറ്റവും പ്രഗഗത്ഭരാണ് ജൂറി അംഗങ്ങളെന്നും അദ്ദേഹം പറഞ്ഞു. 

ആദ്യറൗണ്ട് സെലക്ഷന്‍ തന്നെ ഏറ്റവും പ്രഗത്ഭരായ വ്യക്തികളാണ് നടത്തിയത്. ഫൈനല്‍ റൗണ്ട് സെലക്ഷന്‍ നടത്തിയത് കെഎസ് രാധാകൃഷ്ണന്‍, എസ് ജെ വാസുദേവ്, സുരേന്ദ്രന്‍ നായര്‍ എന്നിവരാണ്. ആര്‍ടിസ്റ്റുകള്‍ക്ക് സ്വീകാര്യമായ സെലക്ഷനാണ് ഇത്തവണ നടത്തിയത് എന്നും അദ്ദേഹം പറഞ്ഞു. 

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് അക്കാദമി നിലകൊള്ളുന്നത്. അതിന് വ്യത്യസ്തമായി ഭരണഘടനാപരമായി ഞങ്ങള്‍ എന്തെങ്കിലും തെറ്റ്  ചെയ്തിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കുമെന്നും പുഷ്പരാജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

'ചെറുപ്പക്കാരെ ജീവിക്കാന്‍ സമ്മതിക്കില്ലേ?': വൈറലായി മമ്മൂട്ടിയുടെ പുത്തന്‍ ലുക്ക്

ഒടുവില്‍ ഷാരൂഖ് ഫോമിലെത്തി, കിടിലന്‍ ബാറ്റിങുമായി സായ് സുദര്‍ശനും; ആര്‍സിബിക്ക് ജയിക്കാന്‍ 201 റണ്‍സ്

'എട മോനേ ലൈസന്‍സൊണ്ടോ?': പേര് രഞ്ജിത് ​ഗം​ഗാധരൻ, വയസ് 46; രം​ഗണ്ണന്റെ ഡ്രൈവിങ് ലൈസൻസ് പുറത്തുവിട്ട് സംവിധായകൻ

ഇവിടെയുണ്ട് ഗുണ്ടര്‍ട്ടിന്റെ ആരുമറിയാത്ത ഗ്രന്ഥം, നിധി പോലെ സൂക്ഷിച്ച് തലശേരിയിലെ വൈദികന്‍