കേരളം

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സഹോദരന്‍ അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊടുങ്ങല്ലൂര്‍: കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സഹോദരന്‍ ജയചന്ദ്രന്‍(54) അന്തരിച്ചു. റോഡരികില്‍ അവശനിലയില്‍ കണ്ടെത്തിയ ജയചന്ദ്രന്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

ദിവസങ്ങളായി സഹോദരന്‍ തെരുവില്‍ കഴിഞ്ഞിട്ടും ഏറ്റെടുക്കാതിരുന്ന ചുള്ളിക്കാടിന്റെ പ്രവൃത്തി വിവാദമായിരുന്നു. ഇതിന് മറുപടിയുമായി കവി രംഗത്ത് വരികയും ചെയ്തിരുന്നു. ജയചന്ദ്രന്‍ തന്നോട് മുമ്പ് ചെയ്തതൊന്നും മറക്കാന്‍ സാധിക്കില്ല എന്നായിരുന്നു ചുള്ളിക്കാടിന്റെ നിലപാട്. പക്ഷേ പിന്നീട് സഹോദരനെ കാണാന്‍ കവി എത്തിയിരുന്നു. പുല്ലൂറ്റ് വെളിച്ചം അഗതി മന്ദിരത്തിലും താലൂക്ക് ആശുപത്രിയിലും എത്തിയ ബാലചന്ദ്രന്‍ ചുള്ളിക്കാട് സഹോദരന് സഹായവും നല്‍കി. 

ഭക്ഷണം ലഭിക്കാതെ അവശനിലയില്‍ പറവൂരില്‍ റോഡരികില്‍ കിടന്നിരുന്ന ജയചന്ദ്രനെ പൊലീസും ജനപ്രതിനിധികളും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്നു ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് പറവൂര്‍ നഗരസഭ അധ്യക്ഷന്‍ രമേഷ് കുറുപ്പിന്റെ ആവശ്യപ്രകാരം ജീവകാരുണ്യ പ്രവര്‍ത്തകര്‍ പുല്ലൂറ്റ് വെളിച്ചം അഗതിമന്ദിരത്തില്‍ എത്തിച്ചു. പിന്നീട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ക്യാന്‍സര്‍ ബാധിതനായിരുന്നു ജയചന്ദ്രന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു