കേരളം

''വിഷയം വ്യക്തിപരം; ഈ വിഷയത്തില്‍ കോടിയേരിയെ ആക്രമിക്കാന്‍ സമ്മതിക്കില്ല''

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ യുവതി നല്‍കിയ പരാതി രാഷ്ട്രീയ ചര്‍ച്ചയായി മാറുകയാണ്. ഈ സംഭവത്തിന്റെ പേരില്‍ കോടിയേരി ബാലകൃഷ്ണനും പാര്‍ട്ടിയും വലിയ വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്. ഇതിനിടെ സംഭവത്തില്‍ പ്രതികരണവുമായി സിപിഎം കേന്ദ്രകമ്മിറ്റി അംഗവും ഇടത് സൈദ്ധാന്തികനുമായ എംവി ഗോവിന്ദന്‍ രംഗത്തെത്തിയിരിക്കുകയാണ്.

ബിനോയ് കോടിയേരിയുടെ വിഷയം വ്യക്തിപരമാണെന്നാണ് അദ്ദേഹം പറയുന്നത്. മാത്രമല്ല ഇതിന്റെ പേരില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ആക്രമിക്കാന്‍ സമ്മതിക്കില്ല എന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി. 

വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചുവെന്നുള്ള ബീഹാര്‍ സ്വദേശിനിയുടെ പരാതിയെ തുടര്‍ന്നാണ് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ മുംബൈയില്‍ ബലാത്സംഗ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. 33 കാരിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുംബൈ ഓഷിവാര പൊലീസ് ജൂണ്‍ 13ന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി