കേരളം

'അഴിമതിയും പെണ്‍വാണിഭ കേസുകളും പ്രചരിപ്പിക്കാത്തതില്‍ സന്തോഷം, പ്രചരിപ്പിക്കുന്നവര്‍ അത് ചെയ്യട്ടെ': എ സമ്പത്ത് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:'എക്‌സ് എംപി' എന്ന ബോര്‍ഡ് വച്ച് കാര്‍ യാത്ര നടത്തുന്നു എന്ന വ്യാജ ആരോപണത്തില്‍ പ്രതികരിച്ച് ആറ്റിങ്ങല്‍ മുന്‍ എംപിയും സിപിഎം നേതാവുമായ എ സമ്പത്ത്. തന്റെ പേരില്‍ അഴിമതിയും പെണ്‍വാണിഭ കേസുകളും പ്രചരിപ്പിക്കാത്തതില്‍ സന്തോഷമുണ്ടെന്നും ചെയ്യാത്ത കാര്യങ്ങളും അറിയാത്ത കാര്യങ്ങളുമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്നും സമ്പത്ത് പറഞ്ഞു.  ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച പഠനോപകരണ വിതരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'ചെയ്യാത്ത കാര്യങ്ങളും അറിയാത്ത കാര്യങ്ങളുമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പ്രചരിപ്പിക്കുന്നവര്‍ അത് ചെയ്യട്ടെ' - സമ്പത്ത് പറഞ്ഞു. എക്‌സ് എംപി എന്ന ബോര്‍ഡ് വച്ചതുമായി ബന്ധപ്പെട്ട വിവാദമുണ്ടായപ്പോള്‍ തന്നെ സമ്പത്ത് പ്രതികരിച്ചിരുന്നു. ചിലപ്പോള്‍ അത് വ്യാജമായിരിക്കുമെന്നായിരുന്നു അന്ന് അദ്ദേഹത്തിന്റെ പ്രതികരണം.

എക്‌സ് എംപി എന്ന ബോര്‍ഡ് വച്ച് യാത്ര ചെയ്യുന്നു എന്ന് പറഞ്ഞ് സമ്പത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ വ്യാപകമായ വ്യാജപ്രചാരണമാണ് നടന്നത്. ഒരുഘട്ടത്തില്‍  കോണ്‍ഗ്രസ്സിന്റെ യുവ എംഎല്‍എമാരും ഇത് ഏറ്റെടുത്തിരുന്നു. പിന്നീട് ഇത് വ്യാജമാണെന്ന് തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ എംഎല്‍എമാര്‍ സമ്പത്തിനെതിരെയുളള പോസ്റ്റുകള്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം