കേരളം

കെ.കെ ശങ്കരനാരായണന്‍ (കെ.കെ.എസ്) അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

എടപ്പാള്‍: ദീര്‍ഘകാലം കെ.എസ്.ടി.എ ഭാരവാഹിയും സാംസ്‌കാരിക, രാഷ്ട്രീയപ്രവര്‍ത്തകനുമായിരുന്ന വട്ടംകുളം കൊടയ്ക്കാട്ട് കുത്തുള്ളി മന ശങ്കരനാരായണന്‍ അന്തരിച്ചു. 69 വയസ്സായിരുന്നു. ഏതാനും മാസങ്ങളായി ശ്വാസകോശാര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു. 

മൂന്നരദശാബ്ദം അധ്യാപകനായിരുന്ന, കാലടി ജിഎല്‍പി സ്‌കൂളില്‍ നിന്ന് വിരമിച്ചയാളുമായ കെ.കെ.എസ് അധ്യാപകരുടെ അവകാശപ്പോരാട്ടങ്ങളില്‍ മുന്‍പന്തിയിലായിരുന്നു. അധ്യാപനവൃത്തിയില്‍ നിന്ന് വിരമിച്ചശേഷം സിപിഎം വട്ടംകുളം ലോക്കല്‍ കമ്മിറ്റി അംഗമായും സെക്രട്ടറിയായും പ്രവൃത്തിച്ചിട്ടുണ്ട്. വട്ടംകുളം അമ്പിളി കലാസമിതി, വട്ടംകുളം ഗ്രാമീണവായനശാല എന്നിവയുടെ പ്രസിഡന്റായിരുന്നു. 

മുന്‍ എംഎല്‍എ കെ.കെ.ദിവാകരന്റെ പിതൃസഹോദരന്റെ  മകനും പ്രശസ്ത കഥകളി നടന്‍ നരിപ്പറ്റ സദനം നാരായണന്‍ നമ്പൂതിരിയുടെ ഭാര്യാസഹോദരനുമാണ്.  ജയശ്രീ ആണ് ഭാര്യ. ജയകൃഷ്ണന്‍ (കോട്ടയ്ക്കല്‍ ആര്യവൈദ്യശാല) രവിശങ്കര്‍ (കൊച്ചിന്‍ ദേവസ്വംബോര്‍ഡ്  ജീവനക്കാരന്‍) രമ്യാശങ്കരി (പരുതൂര്‍ ഹയര്‍സെക്കന്‍ഡറി  സ്‌കൂള്‍ അധ്യാപിക) എന്നിവര്‍ മക്കളാണ്. അനൂപ് മരുമകനും അശ്വതി മരുമകളുമാണ്.

സംസ്‌കാരം ഇന്ന് വൈകിട്ട് നാലുമണിക്ക്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി