കേരളം

''വല്ലാത്ത വേദന.., മഹാപാപം'': പ്രതിഷേധിച്ച് രഞ്ജിനി ഹരിദാസ്

സമകാലിക മലയാളം ഡെസ്ക്

ശാന്തിവനത്തില്‍ വീണ്ടും മരമുറിച്ചതിനെതിരെ പ്രതിഷേധിച്ച് മീന മേനോന്‍ തന്റെ മുടി മുറിച്ച് കളഞ്ഞിരുന്നു. ഇത് മുഖ്യമന്ത്രിക്കും വൈദ്യുതി വകുപ്പു മന്ത്രിക്കും കെഎസ്ഇബിക്കും സമര്‍പ്പിക്കുന്നു എന്ന് പറഞ്ഞാണ് അവര്‍ മുടി മുറിച്ചത്. 

ഇപ്പോള്‍ മീന മേനോന് പിന്തുണയുമായി നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ് രംഗത്തെത്തിയിരിക്കുകയാണ്. അവരുടെ ഹൃദയവേദനയില്‍ കേരളം ലജ്ജിക്കുന്നുവെന്നും അധികാരം കൊണ്ട് കണ്ണു കാണാതായിപ്പോയ ഇരുകാലികള്‍ക്കുള്ള സമര്‍പ്പണമാണ് ഈ പ്രതിഷേധമെന്നും നടി ഫേസ്ബുക്കില്‍ എഴുതി.

മീന മുടി മുറിക്കുന്ന വീഡിയോ ഷെയര്‍ ചെയ്ത് കൊണ്ടാണ് രഞ്ജിനി ഹരിദാസ് ഫേസ്ബുക്ക് കുറിപ്പെഴുതിയത്. ശാന്തിവനത്തിലെ മരങ്ങളുടെ ശിഖരങ്ങള്‍ കെഎസ്ഇബി മുറിച്ചിരുന്നു. ഇതിനെതിരെയാണ് ഉടമ മീന മേനോന്‍ തന്റെ മുടി മുറിച്ചു പ്രതിഷേധിച്ചത്. മന്നത്തു നിന്നു ചെറായിലേക്ക് 11 കെവി വൈദ്യുതി ലൈന്‍ വലിക്കുന്നതിന്റെ ഭാഗമായി ശാന്തിവനത്തില്‍ ടവര്‍ സ്ഥാപിച്ചിട്ടുണ്ട്. 

കാവുകളിലെ മരം മുറിക്കുന്നതു ഭൂമിയുടെ മുടി മുറിക്കുന്നതിനു തുല്യമാണെന്നും സര്‍ക്കാര്‍ പച്ചത്തുരുത്തു പദ്ധതി മുന്നോട്ടുവയ്ക്കുകയും അതേസമയം ഇരുന്നൂറില്‍പരം വര്‍ഷം പഴക്കമുള്ള കാവുകള്‍ നശിപ്പിക്കുകയും ചെയ്യുന്നതു പ്രഹസനമാണെന്നും പറഞ്ഞുകൊണ്ടാണ് ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും മുന്നില്‍ മീന  തന്റെ മുടി മുറിച്ചത്. 

രഞ്ജിനി ഹരിദാസിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

ശാന്തിവനത്തില്‍ വീണ്ടും മരം മുറിച്ചതിനെ തുടര്‍ന്ന് ഉടമ മീന മേനോൻ മുടി മുറിച്ച് പ്രതിഷേധിക്കുന്നു...

നിസ്സഹായയായിപ്പോയ ഒരു മനുഷ്യന്റെ ഉള്ളു പിടഞ്ഞ നിലവിളി... ശാപം...

വല്ലാത്ത വേദന..മഹാപാപം..അവരുടെ ഹൃദയവേദന കേരളം ലജ്ജിക്കുന്നു..

അവർ പറയുന്നത് കേട്ടുനോക്കൂ..

ഇനിയും മാനവികതയുടെ പക്ഷത്താണെന്ന് തള്ളുന്ന അധികാരം കൊണ്ട് കണ്ണു കാണാതായിപ്പോയ ഇരുകാലികൾക്കു സമർപ്പണം...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി