കേരളം

കെആർ‍ ഗൗരിയമ്മയുടെ 101ാം ജന്മദിനാഘോഷം ഇന്ന്

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: കെആർ‍ ഗൗരിയമ്മയുടെ 101ാം ജന്മദിനാഘോഷം ഇന്ന് നടക്കും. ​ഗവൺമെന്റ് ​ഗസ്റ്റ് ഹൗസിനു സമീപമുള്ള ശക്തി ഓഡിറ്റോറിയത്തിലാണ് ആഘോഷ പരിപാടികൾ. രാവിലെ 11ന് നടക്കുന്ന ആഘോഷം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും.

‘കെആർ ഗൗരിയമ്മ- ഒരു നേർക്കണ്ണാടി’ എന്ന ഡോക്യുമെന്ററി ഭരണ പരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വിഎസ് അച്യുതാനന്ദൻ പ്രകാശനം ചെയ്യും. കെആർ ഗൗരിയമ്മ ഫൗണ്ടേഷൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പുസ്തക പ്രകാശനം നിർവഹിക്കും. മന്ത്രിമാരായ തോമസ് ഐസക്, ജി സുധാകരൻ, പി തിലോത്തമൻ എന്നിവരും വിവിധ രംഗങ്ങളിലെ പ്രമുഖരും ജന്മശതാബ്ദി സന്ദേശം നൽകും. 

11.45ന് പിറന്നാൾ കേക്ക് മുറിക്കലും ആദരിക്കലും നടക്കും. 12നു പിറന്നാൾ സദ്യയും തുടർന്നു വയലാർ ഗാന തരംഗിണി സംഗീത പരിപാടിയും ആഘോഷങ്ങളുടെ ഭാ​ഗമായി അരങ്ങേറും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍