കേരളം

മൃതദേഹത്തില്‍ നിന്നും മാല മോഷ്ടിച്ചു; ജീവനക്കാരിയെ സസ്‌പെന്റ് ചെയ്യാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൃതദേഹത്തില്‍ നിന്നും സ്വര്‍ണ്ണ മാല മോഷ്ടിച്ച  ജീവനക്കാരിയെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്യാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ നിര്‍ദേശം നല്‍കി.

വിഷം ഉള്ളില്‍ ചെന്ന നിലയില്‍ ആശുപത്രിയില്‍ ഇന്നലെ കൊണ്ടുവന്ന തമിഴ്‌നാട് സ്വദേശി രാധ എന്ന സ്ത്രീയുടെ മൃതദേഹത്തില്‍ നിന്നാണ് മാല മോഷണം പോയത്. ഇന്നലെ ആശുപത്രിയില്‍ കൊണ്ടുവന്ന രാധ ഇന്ന് രാവിലെ മരിച്ചിരുന്നു.  മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനായി മൂന്നാം വാര്‍ഡിന്റെ വശത്ത് കിടത്തുമ്പോഴാണ് ഒന്നരപവന്റെ താലി മാല കാണാതെ പോയത് ശ്രദ്ധിക്കുന്നത്. 

ഉടന്‍ തന്നെ ബന്ധുക്കള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് 2 ജീവനക്കാരിയെ അറസ്റ്റ് ചെയ്തത്. പ്രതിയില്‍ നിന്ന് മാല കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കി. ഇതിന് മുന്‍പ് മെഡിക്കല്‍ കോളേജില്‍ നടന്നിട്ടുള്ള സമാന സംഭവങ്ങള്‍ അന്വേഷിക്കണമെന്ന് മെഡിക്കല്‍ കോളേജ് വികസന സമിതി ആവശ്യപ്പെട്ടു. ആശുപത്രിയിലെ മോഷണത്തിന് ഒരു ജീവനക്കാരി അറസ്റ്റിലാവുന്നത് ഇത് ആദ്യമായാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ