കേരളം

ശബരിമല യുവതീപ്രവേശനം ഇന്ന് ലോക്സഭയിൽ ;  സ്വകാര്യ ബില്ലുമായി എൻ കെ പ്രേമചന്ദ്രൻ ; ബിജെപി നിലപാട് നിർണായകം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സ്വകാര്യ ബിൽ എൻ കെ പ്രേമചന്ദ്രൻ എംപി ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. ബില്ലിന്മേൽ ചർച്ച എന്ന് നടക്കുമെന്ന് പിന്നീട് തീരുമാനിക്കും. പതിനേഴാം ലോക്‌സഭയിലെ ആദ്യ ബില്ലവതരണമായിട്ടാണ് എന്‍കെ പ്രേമചന്ദ്രന്റെ ബില്ലിന് അനുമതി നല്‍കിയിരിക്കുന്നത്. ശബരിമല ശ്രീധര്‍മശാസ്ത്ര ക്ഷേത്ര ബില്‍ എന്ന പേരിലാണ് ബില്‍ അവതരിപ്പിക്കുന്നത്. 

ശബരിമലയിൽ നിലവിലെ ആചാരങ്ങൾ തുടരണം എന്നാണ് ബില്ലിൽ എൻ കെ പ്രേമചന്ദ്രൻ നിർദ്ദേശിക്കുന്നത്. തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ശബരിമല യുവതീപ്രവേശനം തടയാന്‍ ലോക്‌സഭയില്‍ വിഷയം ഉന്നയിക്കുമെന്ന് യുഡിഎഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ എന്‍കെ പ്രേമചന്ദ്രന്‍ അനുമതി തേടിയത്.

പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാം എന്നായിരുന്നു സുപ്രീംകോടതി വിധി. വിശ്വാസം സംരക്ഷിക്കാന്‍ ഭരണഘടയ്ക്കുള്ളില്‍ നിന്നുകൊണ്ട് എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു. ശബരിമലയില്‍ യുവതീപ്രവേശനം തടയാന്‍ ബില്ല് കൊണ്ടുവരുമെന്ന് കോണ്‍ഗ്രസും വ്യക്തമാക്കിയിരുന്നു. ബില്ലിന്മേൽ ബിജെപി സ്വീകരിക്കുന്ന നിലപാട് നിർണായകമാണ്. ബില്ലിനെക്കുറിച്ച് പഠിക്കാൻ ബിജെപി മൂന്നം​ഗ സമിതിയെ നിയോ​ഗിച്ചിട്ടുണ്ട്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍