കേരളം

പതിനാലുകാരിയെ പീഡിപ്പിച്ചു; പൊലീസിന്റെ കണ്ണുവെട്ടിച്ച് സിപിഎം പഞ്ചായത്തംഗം മുങ്ങി, പ്രതിഷേധം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സിപിഎമ്മിന് തലവേദനയയി വീണ്ടും ഒരു പീഡനക്കേസ് കൂടി. എറണാകുളം ഏഴിക്കരയില്‍ പാര്‍ട്ടി പഞ്ചായത്തംഗം പീഡന കേസില്‍ അകപ്പെട്ടതാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. പഞ്ചായത്തംഗത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട്  പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേം തുടങ്ങി.

ഏഴിക്കര പഞ്ചായത്തംഗവും സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായ ഇആര്‍ സുനില്‍രാജിനെതിരെയാണ് പതിനാലു വയസുകാരിയായ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടിയുടെ കയ്യില്‍ കയറി പിടിച്ചെന്നും ആക്രമിക്കാന്‍ ശ്രമിച്ചെന്നുമുളള പരാതിയെ തുടര്‍ന്ന് സുനില്‍രാജിനെതിരെ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. ഇതോടെ സുനില്‍രാജ് ഒളിവില്‍ പോയി. 

സുനില്‍രാജിനെ അറസ്റ്റ് ചെയ്യാതെ രക്ഷിക്കാനാണ് പൊലീസ് ശ്രമമെന്ന് പ്രതിപക്ഷ സംഘടനകള്‍ ആരോപിക്കുന്നു. സുനില്‍രാജിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി ഏഴിക്കര പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. എന്നാല്‍ സംഭവത്തെ പറ്റി സിപിഎം ഇതുവരെ പ്രതികരിച്ചിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു

ഹരികുമാറിന്റെ ശ്രദ്ധേയമായ സിനിമകള്‍

ആമ്പല്‍പ്പൂവ് മുതല്‍ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ വരെ; മലയാളികള്‍ ഹൃദയത്തിലേറ്റിയ ഹരികുമാര്‍ ചിത്രങ്ങള്‍

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം