കേരളം

പികെ ശ്യാമളയ്ക്ക് പിഴവ് പറ്റി; ഉദ്യോഗസ്ഥരെ തിരുത്താനായില്ല;വീഴ്ച സമ്മതിച്ച് ജയരാജന്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ആന്തൂരില്‍ പ്രവാസിവ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭാധ്യക്ഷ പികെ ശ്യാമളയെ വിമര്‍ശിച്ച് സിപിഎം. നേതാവ് പി ജയരാജന്‍. ജനപ്രതിനിധികള്‍ക്ക് നഗരസഭ ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനായില്ലെന്നും പാറയില്‍ സാജന്റെ ഭാര്യ ബീനയുടെ പരാതിയില്‍ നടപടി സ്വീകരിക്കുമെന്നും ജയരാജന്‍ പറഞ്ഞു. ധര്‍മ്മശാലയില്‍ സിപിഎം. സംഘടിപ്പിച്ച വിശദീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കാണ് പൂര്‍ണഅധികാരം. ജനപ്രതിനിധികള്‍ക്ക് അക്കാര്യത്തില്‍ ഒരു ഇടപെടലും നടത്താനാകില്ല. എന്നാല്‍ ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ പറയുന്നത് കേട്ട് നടക്കുകയല്ല വേണ്ടത് പി ജയരാജന്‍ പറഞ്ഞു. ആന്തൂര്‍ നഗരസഭാധ്യക്ഷ പി.കെ. ശ്യാമള വേദിയിലിരിക്കെയായിരുന്നു ജയരാജന്റെ വിമര്‍ശനം. 

ആന്തൂരിലെ പ്രവാസിവ്യവസായി പാറയില്‍ സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിപിഎമ്മിനെതിരേ രൂക്ഷവിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് സി.പി.എം വിശദീകരണയോഗം സംഘടിപ്പിച്ചത്. പികെ ശ്യാമളക്കെതിരെ പാര്‍ട്ടിക്കുള്ളില്‍നിന്നുപോലും എതിര്‍പ്പ് ശക്തമായതും നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കുന്നംകുളത്ത് ബസും ബൈക്കും കൂടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

ട്രെയിനിൽ നിന്നു വീണ് യാത്രക്കാരന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല

റഷ്യന്‍ മനുഷ്യക്കടത്ത്; രണ്ട് പേര്‍ അറസ്റ്റില്‍, പിടിയിലായത് മുഖ്യഇടനിലക്കാർ

വോട്ട് ചെയ്യാൻ എത്തി; ഇവിഎമ്മിനു മുന്നിൽ ആരതി; മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ കേസ്