കേരളം

ശബരിമലയിൽ നിലപാട് എന്ത്? ബിജെപി സംസ്ഥാന ഭാരവാഹി യോഗം ഇന്ന്  

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ബിജെപി സംസ്ഥാന ഭാരവാഹി യോഗം ഇന്ന് കണ്ണൂരിൽ ചേരും. ശബരിമല വിഷയത്തിൽ സ്വീകരിക്കേണ്ട തുടര്‍നിലപാടായിരിക്കും പ്രധാന ചർച്ചാവിഷയം. അംഗത്വ വിതരണം ഊർജ്ജിതമാക്കുന്നതിനേക്കുറിച്ചും സംഘടനാ തെരഞ്ഞെടുപ്പിന്റെ സമയക്രമം സംബന്ധിച്ചും തീരുമാനമെടുക്കും. 

ശബരിമല വിഷയത്തിൽ സ്വകാര്യ ബില്‍ ലോക്സഭയില്‍ വന്ന സാഹചര്യത്തില്‍ പാർട്ടിയുടെ തുടർനടപടികളിൽ ഇന്ന് ചർച്ചയുണ്ടാകും. വിഷയത്തിൽ ഓര്‍ഡിനന്‍സ് കൊണ്ടു വരുന്നതിലെ പ്രശ്നങ്ങള്‍ ബിജെപി ദേശീയ സെക്രട്ടറി രാംമാധവ് തുറന്നുപറഞ്ഞിരുന്നു. ഇതോടെ പ്രതിരോധത്തിലായിരിക്കുകയാണ് പാർട്ടിയുടെ സംസ്ഥാന ഘടകം. 

തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നോട്ടുവച്ച പ്രധാന വിഷയങ്ങളിൽ ഒന്നാണ് ശബരിമല യുവതി പ്രവേശനം. അതുകൊണ്ടുതന്നെ വിശ്വാസ സമൂഹത്തെ കൂടെനിർത്താൻ ശക്തമായ നിലപാട് സ്വീകരിച്ചേ മതിയാകൂ. നിലപാടില്‍ നിന്നും പിന്നോക്കം പോയാല്‍ വിമർശനം നേരിടേണ്ടിവരുമെന്നതിൽ സംസയമില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍