കേരളം

'കല്ലടയല്ല കൊല്ലട'; ബസ് തടഞ്ഞ് നിര്‍ത്തി പേരുമാറ്റി, അപായ ചിഹ്നം സ്ഥാപിച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: യാത്രക്കാരിയെ ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തെ തുടര്‍ന്ന് കല്ലട ബസിന് നേരെയുളള ജനരോക്ഷം ശക്തമാകുകയാണ്. ബസിന്റെ പെര്‍മിറ്റ് റദ്ദാക്കണമെന്നത് ഉള്‍പ്പെടെയുളള ആവശ്യങ്ങളാണ് ഉയരുന്നത്. ഇതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബസ് തടയല്‍ സമരം നടത്തി.

കല്ലടയല്ല, കൊല്ലടയാണേയെന്ന മുദ്രാവാക്യവുമായെത്തിയ പ്രവര്‍ത്തകര്‍ ബസ് തടഞ്ഞുനിര്‍ത്തി പേര് മാറ്റി. കല്ലടയ്ക്ക് പകരം ബസിന്റെ പേര് കൊല്ലടയെന്നാക്കിയ ശേഷമാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ മടങ്ങിയത്. ബസിന്റെ ഗ്ലാസില്‍ അപായസുചന സ്ഥാപിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

അതേസമയം യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി. കല്ലട ബസിനെതിരെ നടപടി എടുക്കാത്തതിനെ കുറിച്ച് അന്വേഷിക്കും. കല്ലട ബസുകാര്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും എ കെ ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ക്ഷമാപണം നടത്താന്‍ പോലും കല്ലട ബസ് തയ്യാറായില്ല. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ പരിശോധന അടക്കം വിവിധ നടപടികള്‍ കര്‍ശനമാക്കിയ മോട്ടോര്‍വാഹനവകുപ്പിന്റെ തീരുമാനത്തിനെതിരെ അന്തര്‍ സംസ്ഥാന ബസുകള്‍ സമരത്തിലേക്ക് കടക്കുകയാണ്. ഈ സമരത്തെ സര്‍ക്കാര്‍ അവഗണിക്കുന്നതായി ശശീന്ദ്രന്‍ പറഞ്ഞു. മാധ്യമങ്ങളിലൂടെയാണ് സമരം നടത്തുന്ന കാര്യം അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

അഞ്ചില്‍ അഞ്ചും പഞ്ചാബ്!

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'