കേരളം

'ഉപ്പുതിന്നവന്‍ വെള്ളം കുടിക്കണം'; ബിനോയ് കോടിയേരിക്കേതിരെ എംസി ജോസഫൈന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ്‌ക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ ഉപ്പുതിന്നവന്‍ വെള്ളം കുടിക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. കുറ്റം ചെയ്താല്‍ ശിക്ഷ അനുഭവിക്കണം. മുംബൈയില്‍ നടന്ന സംഭവമായതിനാല്‍ സംസ്ഥാന വനിതാ കമ്മീഷന് ഇടപെടാനാകില്ലെന്നും ജോസഫൈന്‍ പറഞ്ഞു.

ബിനോയ് കോടിയേരിക്കെതിരെ നേരത്തെ മന്ത്രി ജെ മെഴ്‌സ്‌കുട്ടിയമ്മയും രംഗത്തെത്തിയിരുന്നു. ബിനോയ് ്പ്രായപൂര്‍ത്തിയായ ആളാണ്. കമ്യൂണിസ്റ്റുകാരുടെ മക്കള്‍ ഇങ്ങനെ ആവാന്‍ പാടില്ലാത്തതാണ്. ഇങ്ങനെയായാല്‍ എന്തുചെയ്യാനാ. അയാള്‍ ചെയ്ത തെറ്റിന് അയാള്‍ തന്നെ അനുഭവിക്കണമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. 

അതേസമയം ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മുംബൈ ദിന്‍ഡോഷി കോടതി ജൂണ്‍ 27ലേക്ക് മാറ്റിവെച്ചു. നേരത്തെ തിങ്കളാഴ്ച വിധി പറയുമെന്നാണ് കോടതി അറിയിച്ചിരുന്നതെങ്കിലും തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോഴാണ് വിധി പറയുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റിവെച്ചതായി അറിയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി