കേരളം

'താടിയുള്ള അപ്പന്മാരെ കാണുമ്പോള്‍ മുട്ടിടിക്കുകയും മൂത്രം പോവുകയും ചെയ്യുന്നതിന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തന്നെ മരുന്ന് കണ്ടെത്തണം': പിഎസ് ശ്രീധരന്‍പിള്ള 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തൃശൂര്‍ കേരള വര്‍മ്മ കൊളേജില്‍ ശബരിമല അയ്യപ്പനെ അവഹേളിക്കുന്ന തരത്തില്‍ എസ്എഫ്‌ഐ സ്ഥാപിച്ച ബോര്‍ഡിനെതിരെ ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. നേതാക്കന്മാര്‍ക്ക് പേടിയുള്ള താടിയുള്ള അപ്പന്മാര്‍ ആരാണെന്ന് ചുടുചോറു വാരുന്ന കുട്ടിസഖാക്കന്മാര്‍ക്ക് നന്നായറിയാം. അതു കൊണ്ടാണവര്‍ മറ്റുള്ളവരുടേത് ചാഞ്ഞ മരമെന്നു കരുതി ചാടിക്കയറുന്നതും ഇതുപോലെയുള്ള പ്രകോപനങ്ങള്‍ കാണിക്കുന്നതുമെന്ന് ശ്രീധരന്‍പിള്ള ഫെയ്‌സ്ബുക്കി്ല്‍ കുറിച്ചു. 

താടിയുള്ള അപ്പന്മാരെ കാണുമ്പോള്‍ മുട്ടിടിക്കുകയും മൂത്രം പോവുകയും ചെയ്യുന്നതും ഹിന്ദു സമൂഹത്തിന്റെ ആരാധനാ മൂര്‍ത്തികളെ അവഹേളിക്കുകയും ചെയ്യുന്ന ഈ ഇരട്ടത്താപ്പ് അസുഖത്തിനു മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സ്വന്തമായി മരുന്നു കണ്ടുപിടിക്കുന്നതാണ് നല്ലത്. ഇല്ലെങ്കില്‍ ത്രിപുരയിലും ബംഗാളിലും ചെയ്തതു പോലെ ജനങ്ങള്‍ മരുന്നു കണ്ടു പിടിക്കുന്ന കാലം വിദൂരമല്ലെന്നും ശ്രീധരന്‍ പിള്ള പറയുന്നു.

ഫഌ്‌സ് ബോര്‍ഡിനെതിരെ ഹിന്ദുസംഘടനകളുടെ ഭാഗത്തുനിന്ന് വ്യാപകമായി പ്രതിഷേധമാണുയരുന്നത്.  ശബരിമല സ്ത്രീ പ്രവേശനം, ഐക്യദാര്‍ഡ്യ സമത്വം എന്ന പേരിലുള്ളതാണ് ബോര്‍ഡ് എടുത്തുമാറ്റണമെന്ന് ഹൈന്ദവ സംഘടനകള്‍ കോളജ് അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അയ്യപ്പഭക്തരെ എസ്എഫ്‌ഐ വീണ്ടും അപമാനിക്കുകയാണ്. അയ്യപ്പനെ ഇത്തരത്തില്‍ അപമാനിക്കുന്നത് കണ്ടിരിക്കാനാവില്ലെന്നും ഹൈന്ദവസംഘടന നേതാക്കള്‍ അറിയിച്ചു. 

പോസ്റ്റിന്റെ പൂര്‍ണരൂപം

ലളിതകലാ അക്കാദമി കാര്‍ട്ടൂണ്‍ വിവാദ സമയത്ത് സിപിഎമ്മിന്റെ ഇരട്ടത്താപ്പിനെതിരെ ചോദ്യമുയര്‍ന്നിട്ട് തികച്ച് പത്തുദിവസമായിട്ടില്ല. കേരളവര്‍മ്മ കോളേജില്‍ ഹിന്ദു സമൂഹത്തിന്റെ ആരാധന മൂര്‍ത്തിയെ അവഹേളിച്ചു കൊണ്ട് എസ്.എഫ്.ഐ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

നേതാക്കന്മാര്‍ക്ക് പേടിയുള്ള താടിയുള്ള അപ്പന്മാര്‍ ആരാണെന്ന് ചുടുചോറു വാരുന്ന കുട്ടിസഖാക്കന്മാര്‍ക്ക് നന്നായറിയാം. അതു കൊണ്ടാണവര്‍ മറ്റുള്ളവരുടേത് ചാഞ്ഞ മരമെന്നു കരുതി ചാടിക്കയറുന്നതും ഇതുപോലെയുള്ള പ്രകോപനങ്ങള്‍ കാണിക്കുന്നതും.

തൃപ്പൂണിത്തുറയിലെ പൂര്‍ണത്രയീശ ക്ഷേത്രവും തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രവും ഉള്‍പ്പെടെ നിരവധി ക്ഷേത്രങ്ങള്‍ ഭരിക്കുന്ന കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കോളേജിലാണ് ഈ തോന്നിവാസം കാണിച്ചിരിക്കുന്നത്. ഇവിടെയൊക്കെ പോയി ഭഗവാനെ തൊഴുന്ന വിശ്വാസികള്‍ക്ക് കോളേജിന്റെ ചുമതലയുള്ള ദേവസ്വം ബോര്‍ഡ് എന്തു വിലയാണ് നല്‍കുന്നതെന്ന് വിശ്വാസികള്‍ക്ക് അറിയേണ്ടതുണ്ട്. ഇതില്‍ വേണ്ട നടപടികളെടുക്കുകയും ഉത്തരവാദികളെ കോളേജില്‍ നിന്ന് പുറത്താക്കുകയും വേണം.

ലോകത്ത് തന്നെ ഇല്ലാതാവുകയും ഇന്ത്യയില്‍ ചക്രശ്വാസം വലിക്കുകയും ചെയ്യുന്ന ഒരു പാഴ് പ്രത്യയശാസ്ത്രത്തിന്റെ വികല സന്താനങ്ങള്‍ക്ക് എന്തും ചെയ്യാനുള്ളതല്ല പാവപ്പെട്ടവന്റെ ആരാധനാ മൂര്‍ത്തികളും വിശ്വാസങ്ങളും.

താടിയുള്ള അപ്പന്മാരെ കാണുമ്പോള്‍ മുട്ടിടിക്കുകയും മൂത്രം പോവുകയും ചെയ്യുന്നതും ഹിന്ദു സമൂഹത്തിന്റെ ആരാധനാ മൂര്‍ത്തികളെ അവഹേളിക്കുകയും ചെയ്യുന്ന ഈ ഇരട്ടത്താപ്പ് അസുഖത്തിനു മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സ്വന്തമായി മരുന്നു കണ്ടുപിടിക്കുന്നതാണ് നല്ലത്. ഇല്ലെങ്കില്‍ ത്രിപുരയിലും ബംഗാളിലും ചെയ്തതു പോലെ ജനങ്ങള്‍ മരുന്നു കണ്ടു പിടിക്കുന്ന കാലം വിദൂരമല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍