കേരളം

ഭര്‍ത്താവിന്റെ ആത്മഹത്യയ്ക്ക് കാരണം പി കെ ശ്യാമള; പാര്‍ട്ടിയില്‍ ഇപ്പോഴും വിശ്വാസമുണ്ട്: ബീന

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യക്ക് കാരണക്കാരി ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പികെ ശ്യാമള തന്നെയെന്ന് ആവര്‍ത്തിച്ച് ഭാര്യ ബീന. ശ്യാമള പറയുന്നത് മാത്രമാണ് ഉദ്യോഗസ്ഥര്‍ ചെയ്തത്. പാര്‍ട്ടിയില്‍ ഇപ്പോഴും വിശ്വാസമുണ്ടെന്നും ബീന പറഞ്ഞു. ആന്തൂര്‍ നഗരസഭ അധ്യക്ഷ പികെ ശ്യാമളയ്‌ക്കെതിരെ പാര്‍ട്ടി നടപടിയില്ല. ശ്യാമള കുറ്റംചെയ്തുവെന്ന് ഈ ഘട്ടത്തില്‍ പറയാന്‍ സാധിക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു

മൂന്നുതലത്തില്‍ അന്വേഷണം നടക്കുന്നുണ്ട്, നിജസ്ഥിതി പുറത്തുവരട്ടെയെന്നും കോടിയേരി പറഞ്ഞു.  വീഴ്ച ഉദ്യോഗസ്ഥ തലത്തില്‍ മാത്രമെന്നും പ്രശ്‌നത്തില്‍ ശ്യാമളയ്ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്നും കോടിയേരി സംസ്ഥാന സമിതിയെ അറിയിച്ചു. ആന്തൂരില്‍ പ്രവാസി സംരഭകന്‍ സാജന്‍ ആത്മഹത്യ ചെയ്തതില്‍ സിപിഎം ഭരിക്കുന്ന നഗരസഭയെയും അധ്യക്ഷ പി.കെ .ശ്യാമളയെയും സംരക്ഷിച്ച് മുഖ്യമന്ത്രി നിയമസഭയില്‍. പ്രവാസി സംരംഭകന്‍, പി. ജയരാജനെ സമീപിച്ചതാണ് നഗരസഭാധ്യക്ഷയെ ചൊടിപ്പിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു. ബിംബങ്ങളെ ഉപയോഗിച്ച് സിപിഎമ്മിനെ വേട്ടയാടാന്‍ ശ്രമിക്കേണ്ടെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. 

കണ്ണൂര്‍ ആന്തൂരില്‍പ്രവാസി ആത്മഹത്യചെയ്തതിന് ഉത്തരവാദികള്‍ സിപിഎം ഭരിക്കുന്ന ആന്തൂര്‍ നഗരസഭയും അധ്യക്ഷ പി.കെ.ശ്യാമളയുമാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷം നിയമസഭ പ്രക്ഷുബ്ധമാക്കിയത്. കണ്ണൂര്‍സിപിഎമ്മിലെ വിഭാഗീയതയാണ് സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നിഷേധിക്കുന്നതിന് കാരണമായത്. പ്രശ്‌നപരിഹാരത്തിനായി സാജന്‍ പി.ജയരാജനെ കണ്ടതാണ് നഗരസഭാധ്യക്ഷയെ ചൊടിപ്പിച്ചതെന്ന് അടിയന്തിര പ്രമേയ നോട്ടിസിലൂടെ കെ.എം.ഷാജി പറഞ്ഞു. സിപിഎം പ്രവര്‍ത്തകുടെള്‍പ്പെടെ ആര് തെറ്റ്‌ചെയ്താലും കടുതത് നടപടിയുണ്ടാകുമെന്ന് പറഞ്ഞ മുഖ്യമന്ത്രി, ബിംബങ്ങളെ ഉപയോഗിച്ച് സിപിഎമ്മിനെ തകര്‍ക്കാന്‍ശ്രമിക്കേണ്ടെന്ന് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

അറസ്റ്റിനെ എതിർത്തു കൊണ്ടുള്ള കെജരിവാളിന്റെ ഹർജി നാളെ സുപ്രീംകോടതിയിൽ

50 കൊക്കെയ്ൻ കാപ്സ്യൂളുകള്‍ വിഴുങ്ങി ; 6 കോടിയുടെ മയക്കുമരുന്നുമായി കെനിയൻ പൗരൻ കൊച്ചിയിൽ പിടിയില്‍

ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരുന്നു; 12 ജില്ലകളില്‍ ഉയര്‍ന്ന താപനില, ജാഗ്രതാ നിര്‍ദേശം

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍