കേരളം

റമ്മിനെ മലയാളികള്‍ ഉപേക്ഷിച്ചുവോ? ബ്രാന്‍ഡിയുടെ വില്‍പ്പനയില്‍ വന്‍ വര്‍ധനവ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പതിറ്റാണ്ടുകളായി റമ്മിനോട് പ്രിയമുള്ള മലയാളികളുടെ മദ്യതാല്‍പര്യത്തില്‍ മാറ്റം. കഴിഞ്ഞ അഞ്ച് വര്‍ഷമായി താരതമ്യേന വിലകൂടിയ ബ്രാന്‍ഡിയോടാണ് മലയാളിക്ക് പ്രിയം. 10 വര്‍ഷം മുന്‍പ് റമ്മിന്റെ വില്‍പന ബ്രാന്‍ഡിയെക്കാള്‍ 10% കൂടുതലായിരുന്നു. എന്നാലിപ്പോള്‍ വില്‍പനയുടെ 51 ശതമാനവും ബ്രാന്‍ഡിയാണ്.

റമ്മിന്റെ വില്‍പന 43%. വോഡ്ക വില്‍പന 4%. വിസ്‌കി 2%. വിസ്‌കിയുടെ ഉപയോഗം 4 വര്‍ഷത്തിനിടെ 29%, വൈന്‍ വില്‍പനയില്‍ 53 % എന്നിങ്ങനെ വര്‍ധനവുണ്ടായിട്ടുണ്ട്.  മദ്യത്തില്‍ നിന്നുള്ള സര്‍ക്കാരിന്റെ വരുമാനവും അതിവേഗം കൂടുന്നുണ്ട്. 35 വര്‍ഷം മുന്‍പ് 55.46 കോടിയായിരുന്നുവെങ്കില്‍ 2018-19ല്‍ അത് 14,508 കോടിയായി. നാല് വര്‍ഷം മുന്‍പ് ഇത് 8277 കോടി മാത്രമായിരുന്നു. 

വിദേശ നിര്‍മിത വിദേശ മദ്യത്തിന്റെ വരവിനെയും കേരളം സ്വീകരിച്ചുവെന്നാണ് ആദ്യവില്‍പനയിലെ സൂചനകള്‍. ബവ്‌റിജസ് ഷോപ്പുകളില്‍ ഈ മദ്യമെത്തിയ 2018 ഓഗസ്റ്റ് മുതല്‍ 2019 മാര്‍ച്ച് വരെ 25.66 കോടി രൂപയുടെയും 2019-20 സാമ്പത്തിക വര്‍ഷം ഇതുവരെ 5.65 കോടിയുടെയും വിദേശ നിര്‍മിത വിദേശ മദ്യം മലയാളി കുടിച്ചു തീര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ