കേരളം

കാര്‍ഷിക വായ്പ; പാര്‍ലമെന്റിനു മുന്നില്‍ കേരള എംപിമാരുടെ ധര്‍ണ, പങ്കെടുക്കാതെ ആരിഫ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കാര്‍ഷിക വായ്പ തിരിച്ചടവു മൊറട്ടോറിയം നീട്ടണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റിനു മുന്നില്‍ യുഡിഎഫ് എംപിമാരുടെ ധര്‍ണ. ധര്‍ണ ഏകപക്ഷീയമായി പ്രഖ്യാപിച്ചതാണെന്നും തന്നെ വൈകിയാണ് വിവരം അറിയിച്ചതെന്നും ലോക്‌സഭയിലെ ഇടത് അംഗം എഎം ആരിഫ്. സമരത്തിനു പിന്തുണയുണ്ടെങ്കിലും പങ്കെടുക്കുന്നില്ലെന്ന് ആരിഫ് പറഞ്ഞു.

കാര്‍ഷിക വായ്പാ മൊറട്ടോറിയം നീട്ടുന്നതില്‍ റിസര്‍വ് ബാങ്കിന്റെ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ടാണ് പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്കു  മുന്നില്‍ യു.ഡി.എഫ്. എം.പി.മാര്‍ ധര്‍ണ നടത്തിയത്. കര്‍ഷകരുടെ വായ്പകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മൊറട്ടോറിയത്തിന് റിസര്‍വ് ബാങ്ക് അനുമതി നിഷേധിച്ചതിനെതിരെയാണ് കേരളത്തില്‍നിന്നുള്ള യു.ഡി.എഫ്. എം.പിമാര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. രാഹുല്‍ഗാന്ധി ഒഴികെയുള്ള കേരളത്തിലെ യു.ഡി.എഫ്. എം.പി.മാര്‍ ധര്‍ണയില്‍ പങ്കെടുത്തു. 

കൂടിയാലോചന ഇല്ലാതെ ഏകപക്ഷീയമായാണ് യുഡിഎഫ് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് ആരിഫ് ആരോപിച്ചു. ഇനിയുള്ള സമരങ്ങളില്‍ അങ്ങനെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. യു.ഡി.എഫ്. എം.പി.മാരുടെ സമരത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നു എ.എം ആരിഫ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത