കേരളം

പ്രളബാധിതരുടെ കണ്ണീരില്‍ സര്‍ക്കാര്‍ ഒഴുകിപ്പോകുമെന്ന് പ്രതിപക്ഷം; ചാനല്‍ ഇംപാക്ടിന് വേണ്ടിയുള്ള പ്രമേയമെന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രളയാനന്തര പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന്റ വീഴ്ച നിയസഭയില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. വിഡി സതീശനാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി 

പത്ത് മാസം കഴിഞ്ഞിട്ടും പ്രളയത്തിലകപ്പെട്ടവര്‍ക്ക് സഹായം ലഭിച്ചിട്ടില്ല. അവര്‍ക്ക് സഹായവും ആനുകൂല്യങ്ങളും നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും പ്രതിപക്ഷം ആരോപിച്ചു.. പ്രളബാധിതരുടെ കണ്ണീരില്‍ സര്‍ക്കാര്‍ ഒഴുകി പോകുമെന്ന് വിഡി സതീശന്‍ പറഞ്ഞു.

നവകേരള നിര്‍മ്മാണം പരാജയമെന്ന് പറയുന്നവര്‍ പ്രത്യേക മനസ്ഥിതിയുള്ളവരാണെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. അവര്‍ ദിവാസ്വപ്‌നം കാണുകയാണ്. പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാത്തവരാണ് ദിവാസ്വപ്‌നം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യത്തില്‍ ഒരു തരത്തിലുള്ള വീഴ്ചയും ഉണ്ടായിട്ടില്ല. പ്രളയാനന്തര പുനഃനിര്‍മാണത്തിന് മൂന്ന് വര്‍ഷമെങ്കിലും വേണ്ടി വരും. നാശനഷ്ടമുണ്ടായ ഒരു കുടുംബത്തെയും ഒഴിവാക്കില്ല. വീടുകള്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ഗഡുക്കളായി സഹായം നല്‍കും. പദ്ധതികള്‍ വിഭാവനം ചെയ്ത് നടപ്പാക്കി വരുന്നു. റീ ബില്‍ഡ് കേരള കേവലമൊരു സര്‍ക്കാര്‍ സംവിധാനമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചാനല്‍ ഇംപാക്ടിന് വേണ്ടിയാണ് അടിയന്തര പ്രമേയ നോട്ടീസെന്ന് മുഖ്യമന്ത്രി പ്രതിപക്ഷത്തെ പരിഹസിച്ചു. പ്രളയത്തിന്റെ ആദ്യഘട്ടത്തില്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിച്ചു. പിന്നീട് പ്രതിപക്ഷം പ്രതിഷേധ നിലപാട് സ്വീകരിച്ചു. കോണ്‍ഗ്രസ് നിര്‍മിക്കുമെന്ന് പറഞ്ഞ ആയിരം വീടുകള്‍ എവിടെയെന്നും മുഖ്യമന്ത്രി ചോദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ