കേരളം

വ്യാഴാഴ്ച വരെ ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്യില്ല; യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസില്‍ യുവതിയുടെ രഹസ്യമൊഴിയെടുക്കും.164പ്രകാരം രഹസ്യമൊഴിയെടുക്കാന്‍ മുംബൈ പൊലീസ് നടപടി തുടങ്ങി. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും വരെ ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്യില്ലെന്നും വേണ്ടിവന്നാല്‍ അഭിഭാഷകന്‍ ശ്രീജിത്തിന്റെ മൊഴി രേഖപ്പെടുത്തുമെന്നും ഓഷിവാരോ പൊലീസ് പറഞ്ഞു. 

പരാതിക്കാരിയുടെ മൊഴികളില്‍ വൈരുദ്ധ്യങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് രഹസ്യമൊഴി രേഖപ്പെടുത്താനുള്ള പൊലീസിന്റെ തീരുമാനം. യുവതി പരാതിയില്‍ പറയുന്നത് ബിനോയ് തന്നെ വിവാഹം കഴിച്ചുവെന്നാണ്. എന്നാല്‍ എഫ്‌ഐആറില്‍ പറയുന്നത് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ്. മജിസ്‌ട്രേറ്റിന് മുന്നില്‍ യുവതി രഹസ്യമൊഴി നല്‍കുന്നതോടെ പിന്നെ മൊഴിമാറ്റാന്‍ കഴിയില്ല. ബിനോയ് കോടിയേരിക്കായി കഴിഞ്ഞ ദിവസം കേരളത്തിലെത്തി മുംബൈ പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും എവിടെയാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ആവശ്യമായാല്‍ അഭിഭാഷകന്‍ ശ്രീജിത്തിന്റെ മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് പറയുന്നു. 

മുംബൈയിലെ ഒരു ബാറിലെ ഡാന്‍സറായിരുന്ന തന്നെ ബിനോയ് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. 2009 മുതല്‍ 2018 വരെയുള്ള കാലയളവില്‍ പീഡിപ്പിച്ചെന്നുവെന്നാണ് ബീഹാര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ പറയുന്നത്. ബന്ധത്തില്‍ എട്ട് വയസ്സുള്ള കുട്ടിയുണ്ടെന്നും മുപ്പത്തിനാലുകാരി പരാതിയില്‍ പറയുന്നു. അന്ധേരിയിലെ ഓഷിവാര പൊലീസ് സ്‌റ്റേഷനില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതി പരാതി നല്‍കിയത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

യാത്രക്കിടെ ബസ് കത്തിയമര്‍ന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 36 യാത്രക്കാര്‍; വിഡിയോ

വോട്ട് ചെയ്‌തോ? മഷി വിരലിന്‍റെ ഭംഗി കളഞ്ഞോ? ഇതാ മായ്ക്കാന്‍ എളുപ്പ വഴികള്‍

സം​ഗീത സംവിധായകനും രമ്യ നമ്പീശന്റെ സഹോദരനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനാകുന്നു

കണ്ണൂരില്‍ ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകിവീണ് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു