കേരളം

സ്‌കൂള്‍ അസംബ്ലിയിലേക്ക് കാര്‍ പാഞ്ഞു കയറി; ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു

സമകാലിക മലയാളം ഡെസ്ക്


മൂവാറ്റുപുഴ; മൂവാറ്റുപുഴയില്‍ സ്‌കൂളിലേക്ക് വണ്ടി പാഞ്ഞു കയറി ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. അരിക്കുഴ ചിറ്റൂര്‍ പാലക്കാട്ടുപുത്തന്‍പുരയില്‍ ദീപുവിന്റെ ഭാര്യ രേവതി (26) ആണു മരിച്ചത്. മൂവാറ്റുപുഴ കടാതി വിവേകാനന്ദ പബ്ലിക് സ്‌കൂളിലെ അധ്യാപികയായിരുന്ന രേവതിയ്ക്ക് വെള്ളിയാഴ്ചയുണ്ടായ അപകടത്തിലാണ് പരുക്കേറ്റത്. സ്‌കൂളിന്റെ അക്കാഡമിക് ഡയറക്ടറുടെ കാറാണ് നിയന്ത്രണം വിട്ട് സ്‌കൂളിന് മുന്നില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥികളുടെ ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. 

വെള്ളിയാഴ്ച രാവിലെ ഒന്പതിനു സ്‌കൂള്‍ മുറ്റത്ത് യോഗാദിനാചരണത്തിനായി വിദ്യാര്‍ത്ഥികളെ അണിനിരത്തിയിരിക്കുകയായിരുന്നു. അപകടത്തില്‍ പത്തു വിദ്യാര്‍ഥികള്‍ക്കു നിസാര പരിക്കേറ്റിരുന്നു. കാര്‍ പാഞ്ഞുവരുന്നതു കണ്ടു വിദ്യാര്‍ഥികളെ രക്ഷിക്കുന്നതിനിടെയാണു രേവതിക്കു പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ രേവതി കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്ക്കിടെ തിങ്കളാഴ്ച രാത്രി ഏഴോടെയാണു മരിച്ചത്. നട്ടെല്ലിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. 

അക്കാഡമിക് ഡയറക്ടറായ ആര്‍. കൃഷ്ണകുമാര്‍ വര്‍മ തന്റെ കാറില്‍ സ്‌കൂള്‍ വളപ്പിലേക്കു വരുന്നതിനിടെ കുറുകെ കടന്ന മറ്റൊരു വിദ്യാര്‍ഥിയുടെ ദേഹത്തു തട്ടാതെ വെട്ടിച്ചുമാറ്റുന്നതിനിടെയാണു കാര്‍ നിയന്ത്രണം വിട്ടത്. കുട്ടികളെ രക്ഷിക്കുന്നതിനുള്ള ശ്രമത്തിനിടെ രേവതിയുടെ ദേഹത്താണ് ആദ്യം കാര്‍ തട്ടിയത്. അധ്യാപികയെ വലിച്ചിഴച്ച് മുന്നോട്ടുനീങ്ങിയ കാര്‍ കുട്ടികളെയും തട്ടിവീഴ്ത്തുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു