കേരളം

നിവേദ്യം അശുദ്ധമാകും; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദേവസ്വം ചെയര്‍മാനോട് തന്ത്രി മാറിനില്‍ക്കാന്‍ പറഞ്ഞെന്ന് പരാതി

സമകാലിക മലയാളം ഡെസ്ക്

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കെബി മോഹന്‍ദാസിനോട് തന്ത്രി മാറിനില്‍ക്കാന്‍ പറഞ്ഞെന്ന് പരാതി. ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്തു കാവില്‍ ഭഗവതിയുടെ കലശച്ചടങ്ങില്‍ ആചാര്യവരണ ചടങ്ങിനെത്തിയപ്പോഴാണ് തന്ത്രി മാറിനില്‍ക്കാന്‍ പറഞ്ഞത്. ഇതേച്ചൊല്ലി ക്ഷേത്രത്തിനുള്ളില്‍ തന്ത്രിയും ചെയര്‍മാനും തമ്മില്‍ വാഗ്വാദം നടന്നെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്തു. 

വാതില്‍മാടത്തിന്റെ ഇടനാഴിയില്‍ നിന്ന് ഇറങ്ങിനില്‍ക്കാന്‍ തന്ത്രി ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാട് ആവശ്യപ്പെട്ടു എന്നാണ് പരാതി. ചടങ്ങിന് ശേഷം മാറ്റി നിര്‍ത്താന്‍ കാരണം എന്താണെന്ന് ചെയര്‍മാന്‍ തന്ത്രിയോട് ചോദിച്ചു. നിവേദ്യം അശുദ്ധമാകും എന്നതുകൊണ്ടാണ് മാറിനില്‍ക്കാന്‍ പറഞ്ഞത് എന്നായിരുന്നു തന്ത്രിയുടെ മറുപടി. 

അത് ഏത് തന്ത്രപുസ്തകത്തിലാണുള്ളതെന്ന് ചെയര്‍മാന്‍ തിരിച്ചു ചോദിച്ചു. ക്ഷണിച്ചുവരുത്തി അപമാനിക്കുകയാണ് ചെയ്തതെന്ന് ചെയര്‍മാന്‍ ആരോപിച്ചു. ഇതിനിടെ തര്‍ക്കം ഉച്ചത്തിലായി. ഭക്തര്‍ ശ്രദ്ധിക്കുന്നുവെന്ന് മനസ്സിലായതോടെ ഇരുവരും ശാന്തരായി. ഭരണസമിതി അംഗം കെകെ രാമചന്ദ്രന്‍,ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ ശങ്കുണ്ണിരാജ് എന്നിവരും ചെയര്‍മാനൊപ്പം ഉണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി