കേരളം

ഫേയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ടശേഷം പീഡനം, ഭീഷണി; എസ് ഐക്കെതിരേ കേസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; യുവതി നല്‍കിയ പീഡന പരാതിയില്‍ തുമ്പ എസ്‌ഐക്കെതിരേ കേസ് എടുത്തു. കൊല്ലം ആയൂര്‍ സ്വദേശിയായ വീട്ടമ്മ നല്‍കിയ പരാതിയില്‍ എസ്‌ഐ സുമേഷ് ലാലിന് എതിരേയാണ് കെസ് എടുത്തത്. ഫേയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട സുമേഷ് ലാല്‍ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ പരാതി വ്യാജമാണെന്ന് സംശയമുള്ളതിനാല്‍ വിശദമായി അന്വേഷിക്കുമെന്നാണ് പൊലീസ് പറയുന്നത്. 

രണ്ട് ദിവസം മുന്‍പ് പരാതിക്കാരി ഫേസ്ബുക്കിലൂടെ ആത്മഹത്യാഭീഷണി മുഴക്കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് മ്യൂസിയം സ്റ്റേഷനില്‍ എത്തി വീട്ടമ്മ പരാതിയും മൊഴിയും നല്‍കുകയായിരുന്നു. മാനഭംഗക്കുറ്റത്തിനാണ് കേസ് എടുത്തിരിക്കുന്നത്. ഫേയ്‌സ്ബുക്കിലൂടെയാണ് യുവതി ആത്മഹത്യ ഭീഷണി മുഴക്കിയത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പരാതി സത്യമുണ്ടോ എന്ന് പൊലീസിന് സംശയമുണ്ട്. സംഭവത്തില്‍ വിശദമായി അന്വേഷിച്ചതിന് ശേഷമായിരിക്കും നടപടിയെടുക്കുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും; വിമാനം, ബസ് സര്‍വീസുകള്‍ റദ്ദാക്കി

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്