കേരളം

കേന്ദ്രം റേഷന്‍ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചു; ഇനിമുതല്‍ കാര്‍ഡ് ഒന്നിന് 325 മില്ലി ലിറ്റര്‍, വിതരണം പ്രതിസന്ധിയില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  സംസ്ഥാനത്തിനുള്ള റേഷന്‍ മണ്ണെണ്ണ വിഹിതം കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറിച്ചു. സംസ്ഥാനത്ത് ഇപ്പോള്‍ ഒരു കാര്‍ഡിനു മാസം 500 മില്ലി ലീറ്റര്‍ മണ്ണെണ്ണയാണു വിതരണം ചെയ്യുന്നത്. ഇനിമുതല്‍ ഇത് കാര്‍ഡ് ഒന്നിന് 325 മില്ലി ലിറ്റര്‍ എന്ന കണക്കാകും.

കേരളത്തിന്റെ ത്രൈമാസ വിഹിതം 13,908 കിലോ ലീറ്റര്‍ ആയിരുന്നു. ഇതു കേന്ദ്രം 9,264 കിലോ ലീറ്ററായി കുറച്ചതോടെ വിതരണം പ്രതിസന്ധിയിലായി. 

കേന്ദ്രത്തിന്റെ കണക്കനുസരിച്ചു കേരളത്തിലെ പാചകവാതക വിതരണം 110% ആണ്. അതിനാല്‍ മണ്ണെണ്ണ വിതരണം കുറയ്ക്കുന്നുവെന്നാണ് വിശദീകരണം. ബംഗാളില്‍ 2 വര്‍ഷം മുന്‍പ് ഇതേ രീതിയില്‍ കേന്ദ്രവിഹിതം വെട്ടിക്കുറച്ചപ്പോള്‍ ഹൈക്കോടതിയെ സമീപിച്ചു. അതിനുശേഷം ബംഗാളിന്റെ വിഹിതം കുറച്ചിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ