കേരളം

പീരുമേട് കസ്റ്റഡി മരണം; പഴി നാട്ടുകാരുടെ തലയിൽ വച്ച് പൊലീസ്; രാജ്കുമാറിനെ പിടിച്ചവർക്കെതിരെ കേസ്

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: പീരുമേട് കസ്റ്റഡി മരണത്തിൽ പഴി നാട്ടുകാരുടെ തലയിൽവെച്ച് രക്ഷപെടാൻ പൊലീസിന്റെ ശ്രമം. പൊലീസിൽ ഏൽപ്പിക്കും മുൻപ് രാജ്കുമാറിനെ നാട്ടുകാർ മര്‍ദിച്ചെന്ന് പൊലീസിന് പരാതി ലഭിച്ചു. ഇതേത്തുടർന്ന് രാജ്കുമാറിനെ പിടികൂടിയ 30ഓളം നാട്ടുകാർക്കെതിരെ പൊലീസ് കേസെടുത്തു. ദൃക്സാക്ഷിയും വാര്‍ഡ് മെമ്പറുമായ ആലീസിന്‍റെ പരാതിയിലാണ് പൊലീസ് നടപടി. പരാതി കട്ടപ്പന ‍ഡിവൈഎസ്പിയുടെ നേതൃത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. 

അതിനിടെ സംഭവം അന്വേഷിക്കാൻ  ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന് രൂപം നല്‍കി. കോട്ടയം ക്രൈംബ്രാഞ്ച് എസ്പി കെഎം സാബു മാത്യുവിന്റെ നേതൃത്വത്തിലാണ് സംഘം. കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി കെ.എം.സാബു മാത്യുവിന്‍റെ നേരിട്ടുളള മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തുന്നതിന് ഏഴംഗ സംഘത്തിനാണ് രൂപം നല്‍കിയത്. അന്വേഷണത്തിന്‍റെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് 10 ദിവസത്തിനകം നല്‍കാനും ക്രൈം ബ്രാഞ്ച് എഡിജിപി നിര്‍ദ്ദേശിച്ചിട്ടുണ്ട്.  

നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ രാജ്കുമാർ മൂന്നാം മുറ നേരിട്ടെന്നു നാട്ടുകാരനും സഹതടവുകാരനും  വെളിപ്പെടുത്തിയിരുന്നു. അതിനിടെ കൊല്ലപ്പെട്ട രാജ്കുമാറിന്റെ കോലാഹലമേട്ടിലെ വീട്ടിലും, പീരുമേട് സബ്  ജയിലിലും, പ്രതി മരിച്ച പീരുമേട് ആശുപത്രിയിലുമെത്തി ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗർവാൾ വിവരങ്ങൾ ശേഖരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി