കേരളം

പ്രവാസി വ്യവസായിയുടെ ആത്മഹത്യ; മക്കളുടെ മൊഴിയെടുക്കും; അന്വേഷണം വ്യാപിപ്പിക്കും

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: ആന്തൂരിലെ പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യയിൽ അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ് ഒരുങ്ങുന്നു. ഇതിന്റെ ഭാ​ഗമായി സാജന്റെ മക്കളിൽ നിന്ന് മൊഴിയെടുക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഒപ്പം മറ്റു കുടുംബാം​ഗങ്ങളിൽ നിന്നും വിശദമായ മൊഴിയെടുക്കും. സാജന്റെ ഭാര്യ ബീനയുടെ മൊഴി അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തിയിട്ടുണ്ട്.

കൺവെൻഷൻ സെന്ററിന്റെ ചുമതലയേൽപ്പിച്ചവരുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്. ഇവരുമായി മുൻപ് അഭിപ്രായ ഭിന്നതകളുണ്ടായോ എന്നും അന്വേഷിക്കും. കുടുംബ പ്രശ്നങ്ങളുണ്ടായോ എന്നറിയുന്നതിനാണ് മക്കളുടെയും കുടുംബാംഗങ്ങളുടെയും മൊഴിയെടുക്കുന്നത്. ഫോൺ രേഖകളടക്കം പരിശോധിക്കും.

നൈജീരിയയിൽ വ്യവസായ സംരംഭം നടത്തി വിജയിച്ച സാജന് നഗരസഭ നിഷേധിച്ചാലും കൺവെൻഷൻ സെന്ററിന്റെ  അനുമതിക്ക് ന്യായമായി സമീപിക്കാവുന്ന ഉയർന്ന സ്ഥാപനങ്ങളുണ്ട്. എന്നിട്ടും ആത്മഹത്യ ചെയ്യാൻ പെട്ടെന്നുള്ള പ്രകോപനമെന്താണ് എന്ന ചോദ്യത്തിനാണ് പൊലീസ് ഉത്തരം തേടുന്നത്. സാജന്റെ ബാങ്കിടപാടുകളടക്കം സാമ്പത്തിക വിഷയങ്ങൾ ഗൗരവമായി പരിശോധിക്കാനാണ് പൊലീസ് നീക്കം. സാജന്റെ ഡയറിക്കുറിപ്പ് പരിശോധിച്ചതിൽ തന്റെ സ്വപ്ന പദ്ധതി മുടങ്ങിയതിലെ മനോവിഷമം തന്നെയാണ് ആത്മഹത്യയിലേക്ക് നയിച്ച പ്രധാന കാരണമെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. 

കൺവെൻഷൻ സെന്ററിനോട് ചേർന്ന് നിർമ്മിച്ച സാജന്റെ വില്ലകൾ ഭൂരിഭാഗവും വിറ്റു പോയിട്ടുണ്ട്. സാജന്റെയും ഭാര്യയുടെയും ഭാര്യാ പിതാവിന്റെയും പേരിലാണ് ഈ രണ്ട് സംരംഭങ്ങളും. സാമ്പത്തിക ബാധ്യതയും കാര്യമായില്ലെന്നാണ് വിവരം. 

സാജന്റെ ഡയറിക്കുറിപ്പിൽ കൃത്യമായ വിവരങ്ങളില്ലാത്തത് പൊലീസിനെ കുഴക്കുന്നുണ്ട്.  ഡോക്ടർ അവധിയായതിനാൽ സാജന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും വൈകുകയാണ്.  അന്വേഷണം വഴി തെറ്റുമെന്നതിനാൽ മുൻപ് ഉയർന്ന സംശയങ്ങളെല്ലാം പൊലീസ് അവഗണിച്ചിരുന്നു. സാജന്റെ മരണവുമായി ബന്ധപ്പെട്ട് പികെ ശ്യാമളയെ ചോദ്യം ചെയ്യുന്നതിൽ ഇനിയും തീരുമാനമായിട്ടില്ല.  

അതേസമയം സാജന്റെ പാർത്ഥാസ് കൺവെൻഷൻ സെന്ററിന് അന്തിമ അനുമതി നേടാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ സാജന്റെ കുടുംബവും സുഹൃത്തുകളും വേ​ഗത്തിലാക്കി. സസ്പെൻഷനിലായവർക്ക് പകരം വന്ന നഗരസഭാ ഉദ്യോ​ഗസ്ഥർ കഴിഞ്ഞ ദിവസം സാജന്റെ ഓഡിറ്റോറിയത്തിൽ വിശദമായ പരിശോധന നടത്തിയിരുന്നു. ചട്ടപ്രകാരം വേണ്ട ചില മാറ്റങ്ങൾ കൂടി വരുത്തിയാൽ ഓഡിറ്റോറിയത്തിന് അനുമതി നൽകാം എന്നാണ് ഈ ഉദ്യോ​ഗസ്ഥർ അറിയിച്ചിട്ടുള്ളത്. എണ്ണത്തിൽ കുറവുണ്ടെന്ന് കണ്ടെത്തിയ യൂറിൻ ക്യാബിനടക്കമുള്ളവ ഇപ്പോൾ ഓഡിറ്റോറിയത്തിൽ സ്ഥാപിച്ചു കൊണ്ടിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'

വീണ്ടും 500 റണ്‍സ്! ഇത് ഏഴാം തവണ, കോഹ്‌ലിക്ക് നേട്ടം

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി