കേരളം

മോറട്ടോറിയം : മന്ത്രി വി എസ് സുനില്‍കുമാര്‍ ആര്‍ബിഐ ഗവര്‍ണര്‍ കൂടിക്കാഴ്ച ജൂലായ് 10 ന് ; അനുമതി

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം : കര്‍ഷക വായ്പകള്‍ക്ക് മോറട്ടോറിയം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറുമായി ചര്‍ച്ച നടത്തും. ആര്‍ബിഐ ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് മന്ത്രിക്ക് അനുമതി ലഭിച്ചു. 

അടുത്തമാസം 10 ന് ഉച്ചയ്ക്ക് 12 നാണ് മന്ത്രി വിഎസ് സുനില്‍കുമാര്‍ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസുമായി ചര്‍ച്ച നടത്തുക. കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കര്‍ഷക വായ്പകള്‍ക്ക് മോറട്ടോറിയം നീട്ടണമെന്ന സര്‍ക്കാര്‍ നിലപാട് മന്ത്രി ആര്‍ബിഐ ഗവര്‍ണര്‍ക്ക് മുമ്പാകെ വെക്കും. 

നേരത്തെ കേരളത്തിലെ കര്‍ഷക വായ്പകള്‍ക്ക് മോറട്ടോറിയം നീട്ടാനാകില്ലെന്ന ആര്‍ബിഐ തീരുമാനം ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച മുഖ്യമന്ത്രി സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി യോഗം വിളിച്ചുകൂട്ടിയിരുന്നു. കര്‍ഷകരെ കടക്കെണിയിലാക്കുന്ന നടപടിയിലേക്ക് തള്ളിവിടാന്‍ ഒരുക്കമെല്ലെന്ന് യോഗത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത