കേരളം

കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം; 200 ഓളം സര്‍വീസുകള്‍ റദ്ദാക്കി ; നാളെ കൂടുതല്‍ സര്‍വീസുകളെ ബാധിച്ചേക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കോടതി ഉത്തരവിനെ തുടര്‍ന്ന് എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതോടെ കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം. ഇതേത്തുടര്‍ന്ന് ഇന്ന് 200 ഓളം സര്‍വീസുകള്‍ റദ്ദാക്കി. ഇരുനൂറോളം തെക്കന്‍ കേരളത്തിലാണ് ഏറെ യാത്രാദുരിതം. കൊട്ടാരക്കര ഡിപ്പോയില്‍ മാത്രം നാല്‍പത് സര്‍വീസുകളാണ് റദ്ദാക്കിയത്. 

കോട്ടയത്ത് ഇരുപത്തൊന്നും പത്തനംതിട്ടയിലും തിരുവല്ലയിലും ഇരുപത് വീതവും സര്‍വീസുകള്‍ മുടങ്ങി. വയനാട് ജില്ലയിലെ മൂന്ന് ഡിപ്പോകളിലായി ഇരുപത്തിനാല് സര്‍വീസും റദ്ദാക്കി. നാളെയോടെ സംസ്ഥാനത്ത് 500 ലേറെ സര്‍വീസുകള്‍ റദ്ദാക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സുപ്രീം കോടതി അനുവദിച്ച സമയം കഴിഞ്ഞതോടെ 2,108 എംപാനല്‍ ഡ്രൈവര്‍മാരെയാണ് കെഎസ്ആര്‍ടിസി കഴിഞ്ഞദിവസം പിരിച്ചുവിട്ടത്. പിഎസ്!സി റാങ്ക് പട്ടികയിലുള്ളവരുടെ പരാതിയിലാണ് 3,861 എംപാനല്‍ കണ്ടക്ടര്‍മാര്‍ക്കു പിന്നാലെ ഡ്രൈവര്‍മാരെയും പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.

സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കിയെങ്കിലും സ്‌റ്റേ ലഭിച്ചില്ല. പകരം പിരിച്ചുവിടാന്‍ ജൂണ്‍ 30 വരെ സാവകാശം നീട്ടി നല്‍കുക മാത്രമാണ് ചെയ്തത്. ഇത് പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് എം പാനല്‍കാരെ പിരിച്ചുവിട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍