കേരളം

ഈയാഴ്ചകളില്‍ ചൂട് കുത്തനെ കൂടും; മുന്നറിയിപ്പ്;  ജാഗ്രത നിര്‍ദ്ദേശം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  കേരളത്തില്‍ ഈയാഴ്ച ചൂട് പതിവിലും കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍   സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാനിര്‍ദേശം നല്‍കി. ശരാശരിയില്‍ നിന്ന് 4 ഡിഗ്രി വരെ വര്‍ധിക്കാമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ അടുത്ത ദിവസങ്ങളില്‍ ചൂട് വളരെ കൂടുമെന്നും മുന്നറിയിപ്പുണ്ട്. 

കോഴിക്കോട്ട് ഇന്നലെ 36.5 ഡിഗ്രി വരെ ചൂടുയര്‍ന്നു. ശരാശരിയില്‍ നിന്ന് 3.4 ഡിഗ്രി അധികമാണിത്. പാലക്കാട്ട് 37.7 ഡിഗ്രിയാണ് ഉയര്‍ന്ന ചൂടെങ്കിലും ശരാശരിയില്‍ നിന്ന് 1 ഡിഗ്രി മാത്രമേ കൂടിയിട്ടുള്ളൂ. ഈ സാഹചര്യത്തില്‍ രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് 3 വരെ നേരിട്ടു വെയിലേല്‍ക്കുന്ന ജോലികള്‍ ഒഴിവാക്കണമെന്നും നിര്‍ജലീകരണം ഒഴിവാക്കാന്‍ നിരന്തരം വെള്ളം കുടിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കുട്ടികളെ ഉച്ചവെയിലത്ത് കളിക്കാന്‍ വിടരുത്. കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കണമെന്നും അതോറിറ്റി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ