കേരളം

കര്‍ഷക ആത്മഹത്യ: 9ന് ഹര്‍ത്താലിന് അനുമതി തേടി യുഡിഎഫ്; 6ന് ചെന്നിത്തലയുടെ ഉപവാസം

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ഇടുക്കി ജില്ലയിലെ കര്‍ഷക ആത്മഹത്യകള്‍ പെരുകിയിട്ടും സര്‍ക്കാര്‍ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് 9ന് ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍ നടത്താന്‍ യുഡിഎഫ് ആലോചന. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ ഹര്‍ത്താല്‍ നടത്താനാണ് നീക്കം.

ഇത് സംബന്ധിച്ച് നാളെ കട്ടപ്പനയില്‍ നടക്കുന്ന നേതൃയോഗത്തില്‍ അന്തിമ തീരുമാനമെടുക്കും. ഹര്‍ത്താലിന് അനുമതി നല്‍കണമെന്ന അഭ്യര്‍ത്ഥിച്ച് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ ഫെബ്രുവരി 27ന് ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട. 6ന് കട്ടപ്പനയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉപവസിക്കും.

ഈ സാഹചര്യത്തില്‍ ഹര്‍ത്താല്‍ ഒഴിവാക്കി പ്രതിഷേധപരിപാടികള്‍ 6ന് നടത്താനും ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നുണ്ട്. പരീക്ഷാ കാലയളവില്‍ ഹര്‍ത്താല്‍ നടത്തുന്നത് ഉചിതമല്ലെന്ന അഭിപ്രായവും പാര്‍ട്ടിയിലെ ഒരു വിഭാഗം മുന്നോട്ട് വെച്ചിട്ടുണ്ട്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി