കേരളം

കല്യോട്ടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാൻ രാഹുലെത്തും; വീരമൃത്യു വരിച്ച വസന്ത്കുമാറിന്റെ വീടും സന്ദർശിക്കും

സമകാലിക മലയാളം ഡെസ്ക്

കാസർകോട്: എഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധി പെരിയയിലെ കല്യോട്ടെത്തുന്നു. കൊല്ലപ്പെട്ട യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരായ കൃപേഷിന്റേയും ശരത് ലാലിന്റേയും വീടുകൾ രാഹുൽ ​ഗാന്ധി സന്ദർശിക്കും. ഈ മാസം 12നു കല്യോട്ടെത്തുമെന്നാണു കെപിസിസിക്കു ലഭിച്ച വിവരമെന്ന് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. മംഗളൂരു വിമാനത്താവളം വഴി കാസർകോട് എത്തുന്ന അദ്ദേഹത്തിന്റെ സന്ദർശനത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

കൃപേഷിന്റെയും ശരത്​ലാലിന്റെയും വീട് സന്ദർശിച്ച ശേഷം അദ്ദേഹം വയനാട്ടിലെത്തും. വീരമൃത്യു വരിച്ച സിആർപിഎഫ് ഹവിൽദാർ വിവി വസന്ത്കുമാറിന്റെ ലക്കിടിയിലെ വസതിയിലെത്തി കുടുംബാംഗങ്ങളെ സന്ദർശിക്കും. തുടർന്ന് കോഴിക്കോട് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന റാലിയിലും പങ്കെടുക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു

കുന്നംകുളത്ത് ബസും ബൈക്കും കൂടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

ട്രെയിനിൽ നിന്നു വീണ് യാത്രക്കാരന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല

റഷ്യന്‍ മനുഷ്യക്കടത്ത്; രണ്ട് പേര്‍ അറസ്റ്റില്‍, പിടിയിലായത് മുഖ്യഇടനിലക്കാർ