കേരളം

അയ്യപ്പന്റെ അനുഗ്രഹം ബിജെപി സ്ഥാനാര്‍ഥികള്‍ക്ക്; ശബരിമല തെരഞ്ഞെടുപ്പു വിഷയമാക്കില്ലെന്ന് ശ്രീധരന്‍ പിള്ള

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായതായി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. എന്‍ഡിഎയിലെ സീറ്റു ധാരണയും അന്തിമ രൂപത്തിലെത്തിയെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു.

എല്ലാ തലത്തില്‍നിന്നും അഭിപ്രായങ്ങള്‍ സ്വരൂപിച്ച ശേഷമാണ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. അഭിപ്രായ സ്വരൂപണം പൂര്‍ത്തിയായിട്ടുണ്ട്. എന്‍ഡിഎയിലെ ഘടക കക്ഷികള്‍ തമ്മിലുള്ള സീറ്റ് ധാരണയും പൂര്‍ത്തിയായെന്ന് ശ്രീധരന്‍ പിള്ള അറിയിച്ചു.

ശബരിമല തെരഞ്ഞെടുപ്പു വിഷയമാക്കില്ലെന്ന് ബിജെപി അധ്യക്ഷന്‍ അറിയിച്ചു. ശബരിമല ബിജെപി പ്രവര്‍ത്തകരുടെ ആത്മാവിനോടു ചേര്‍ന്നുനില്‍ക്കുന്ന വിഷയമണ്. ആത്മാവിനെ എങ്ങനെയാണ് വില്‍പ്പനച്ചരക്ക് ആക്കുകയെന്ന് ശ്രീധരന്‍ പിള്ള ചോദിച്ചു. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം നിന്നത് ബിജെപിയാണ്. അതുകൊണ്ട് അയ്യപ്പന്റെ അനുഗ്രഹം ബിജെപി സ്ഥാനാര്‍ഥികള്‍ക്കുണ്ടാവുമെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്