കേരളം

അരയില്‍ ബെല്‍റ്റ് ബോംബ് എന്ന് യാത്രക്കാരന്‍; നെടുമ്പാശേരിയില്‍ ദേഹപരിശോധനയ്ക്കിടെ ഭീഷണി

സമകാലിക മലയാളം ഡെസ്ക്

നെടുമ്പാശേരി: വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ അരയില്‍ ബോംബുണ്ടെന്ന് ഭീഷണിപ്പെടുത്തിയ ആള്‍ പിടിയില്‍. പത്തനംതിട്ട മല്ലപ്പിള്ളി സ്വദേശി അലക്‌സ് മാത്യു(59) ആണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയിലായത്. 

പുല്‍വാമയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കിയിരുന്നു. വിമാനത്തിലേക്ക് കയറുന്നതിന് മുന്‍പ് കവാടത്തിലും ദേഹപരിശോധന നടത്തിയിരുന്നു. ഈ സമയം ദേഹപരിശോധന നടത്താനെത്തിയ ഉദ്യോഗസ്ഥനോട് ദേഷ്യത്തോടെ അരയില്‍ ബെല്‍റ്റ് ബോംബ് ആണെന്ന് അലക്‌സ് മാത്യു പറഞ്ഞു.

തിങ്കളാഴ്ച രാത്രി ഇന്‍ഡിഗോ വിമാനത്തില്‍ ഭുവനേശ്വറിലേക്ക് പോകുവാനാണ് ഇയാള്‍ നെടുമ്പാശേരിയില്‍ എത്തിയത്. അരയില്‍ ബോംബ് ആണെന്ന് ഭീഷണിപ്പെടുത്തിയതോടെ ഇയാളെ തുടര്‍ന്ന് യാത്ര ചെയ്യാന്‍ അനുവദിച്ചില്ല. വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗം ഇയാളെ കസ്റ്റഡിയിലെടുത്തു. പിന്നീട് വിശദമായ അന്വേഷണം നടത്തുന്നതിനായി നെടുമ്പാശേരി പൊലീസിന് കൈമാറി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി