കേരളം

കുമ്മനം തന്നെ സ്ഥാനാര്‍ത്ഥിയാകണമെന്ന് തിരുവന്തപുരം ജില്ലാ കമ്മറ്റി 

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ മുന്‍ ബിജെപി പ്രസിഡന്റും മിസോറാം ഗവര്‍ണറുമായ കുമ്മനം രാജശേഖരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പാര്‍ട്ടി തിരുവനന്തപുരം ജില്ലാ ഘടകം. ഇക്കാര്യം പാര്‍ട്ടി സംസ്ഥാന നേതൃത്വത്തോട് ജില്ലാ കമ്മിറ്റി ഔദ്യോഗികമായി ആവശ്യപ്പെട്ടു. കുമ്മനം സ്ഥാനാര്‍ത്ഥിയാകണമെന്ന് ഒരു ജില്ലാഘടകം അഭിപ്രായപ്പെടുന്നത് ആദ്യമാണ്. 

ഒ രാജഗോപാലിന്റെ മികവ് ആവര്‍ത്തിക്കാന്‍ കുമ്മനം തന്നെ സ്ഥാനാര്‍ത്ഥിയാകണമെന്നാണ് ജില്ലാ കമ്മറ്റിയുടെ ആവശ്യം. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് ജില്ലാ കമ്മറ്റി നടത്തിയ സര്‍വെയില്‍ കുമ്മനം സ്ഥാനാര്‍ത്ഥിയാകണമെന്ന പൊതുഅഭിപ്രായമാണ് ഉയര്‍ന്നുവന്നത്. ഇക്കാര്യം തെക്കന്‍ മേഖലയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ ചുമതലയുള്ള സികെ പത്മനാഭനെ ജില്ലാ കമ്മറ്റി അറിയിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് സികെ പത്മാനഭന്‍ സംസ്ഥാന സമിതിയെ അറിയിക്കും. ദേശീയ നേതൃത്വത്തിന്റെ അംഗീകാരം ലഭിച്ചാല്‍ കുമ്മനം ഗവര്‍ണര്‍ പദവി രാജിവെച്ച് തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിക്കും.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ശശി തരൂരും എല്‍ഡിഎഫ് സ്ഥാനാര്‍്ത്ഥി സി ദിവാകരനുമാണ്. കുമ്മനം കൂടി മത്സരത്തിനെത്തുന്നതോടെ പോരാട്ടം തീപ്പാറും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ