കേരളം

നടിയെ ആക്രമിച്ച കേസ്: ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കപ്പെട്ട കേസില്‍ ആറ് മാസത്തിനുള്ളില്‍ വിചാരണപൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. രണ്ടാം പ്രതി മാർട്ടിന്‍റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കേസിലെ വിചാരണ എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ ഹൈക്കോടതി നിർദേശം നൽകിയത്. വിചാരണ എത്രയും വേഗം തുടങ്ങുമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.ഹൈക്കോടതി നിര്‍ദേശം വന്നതോടെ ഓഗസ്റ്റ്  മാസത്തോടെ കേസിന്റെ വിചാരണ പൂര്‍ത്തിയാകും. 

നേരത്തെ കേസില്‍ വിചാരണക്ക് വനിതാ ജഡ്ജിയെ നിയോഗിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക സിബിഐ കോടതി ജഡ്ജി ഹണി വര്‍ഗീസാണ് കേസില്‍ വാദം കേള്‍ക്കുക. കേസ് ജില്ലക്ക് പുറത്തേക്ക് മാറ്റണമെന്നും വനിതാ ജഡ്ജി വേണമെന്നും ആവശ്യപ്പെട്ടാണ് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. 

സമീപ ജില്ലകളില്‍ ജില്ലാ ജഡ്ജിയുടെ പദവിയുള്ള വനിതാ ജഡ്ജി ഇല്ലാത്ത സാഹചര്യത്തിലാണ് പ്രത്യേക സി.ബി.ഐ കോടതിയിലെ ജഡ്ജിയായ ഹണി വര്‍ഗീസിനെ പരിഗണിച്ചത്. സ്ത്രീകള്‍ ഇരകളായ നിരവധി കേസുകളുണ്ടെന്നും അതിലെല്ലാം വനിതാ ജഡ്ജി വേണമെന്ന ആവശ്യം പ്രായോഗികമാകില്ലെന്നുമാണ് നടന്‍ ദിലീപിന്റെ അഭിഭാഷകന്‍ വാദം. ഇത് ഹൈക്കോടതി തള്ളുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''