കേരളം

പത്തനംതിട്ടയില്‍ ആന്റോ ആന്റണിയെ ഒഴിവാക്കിയ പട്ടിക നേതൃത്വം തളളി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സിറ്റിങ് എംപി ആന്റോ ആന്റണിയെ ഒഴിവാക്കിയും ഹൈക്കമാന്‍ഡ് നിര്‍ദേശം ലംഘിച്ചും പത്തനംതിട്ട ഡിസിസി തയ്യാറാക്കിയ സ്ഥാനാര്‍ഥിപ്പട്ടിക കോണ്‍ഗ്രസ് സംസ്ഥാന തെരഞ്ഞെടുപ്പു സമിതി തള്ളി. സിറ്റിങ് സീറ്റില്‍ പാനല്‍ വേണ്ടെന്ന നിര്‍ദേശം അറിയിച്ചശേഷവും ഡിസിസി പട്ടിക തയാറാക്കുകയും അതു പുറത്തുവിടുകയും ചെയ്ത നടപടിയാണു വിമര്‍ശന വിധേയമായത്  

ഹൈക്കമാന്‍ഡ് നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പട്ടിക കൈമാറുന്നില്ലെങ്കിലും ഡിസിസിയുടെ വികാരം അറിയിക്കുന്നുവെന്നു പി.ജെ.കുര്യന്‍ യോഗത്തില്‍ വ്യക്തമാക്കി. ആന്റോ ആന്റണിക്ക് എതിരല്ലെന്നും അതേസമയം പത്തനംതിട്ടക്കാരന്‍ തന്നെയായ  എംപി വരണമെന്ന അഭിപ്രായം ഡിസിസിക്കുണ്ടെന്നും അദ്ദേഹം അറിയിച്ചു. 

എന്നാല്‍ ഐക്യമുന്നണി സംവിധാനത്തില്‍ ആ വാദം സ്വീകാര്യമല്ലെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസിനായതുകൊണ്ടാണ് അവിടെ നിന്നുള്ള ആന്റോ ആന്റണിക്കു പത്തനംതിട്ടയില്‍ മത്സരിക്കേണ്ടി വന്നത്. നിലവിലുള്ള എത്രയോ എംപിമാര്‍ അങ്ങനെ മറ്റു ജില്ലയില്‍ നിന്നുള്ളവരാണെന്നു മറ്റു നേതാക്കളും പറഞ്ഞു. പത്തനംതിട്ട ഡിസിസി സ്ഥാനാര്‍ഥിപ്പട്ടിക തയാറാക്കിയതായി തനിക്കു വിവരമില്ലെന്നും അതു ലഭിച്ചിട്ടില്ലെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര