കേരളം

ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്: ഇന്ന് കുറ്റപത്രം നല്‍കും 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:നടി ലീന മരിയ പോളിന്റെ കടവന്ത്രയിലെ ബ്യൂട്ടി പാര്‍ലറിന് നേരേയുണ്ടായ വെടിവയ്പ് സംബന്ധിച്ച കേസില്‍ പൊലീസ് ചൊവ്വാഴ്ച കുറ്റപത്രം സമര്‍പ്പിക്കും. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് (സാമ്പത്തിക കുറ്റകൃത്യങ്ങള്‍) മുമ്പാകെയാണ് കുറ്റപത്രം നല്‍കുക. പ്രതികള്‍ക്ക് സഹായം ചെയ്‌തെന്ന് സംശയിക്കുന്നയാളുടെ കൊല്ലത്തെ വീട്ടില്‍ ക്രൈംബ്രാഞ്ച്
തിങ്കളാഴ്ച പരിശോധന നടത്തി. 

ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ പിടിയിലായ രവി പൂജാരിയെ വിട്ടുകിട്ടാനുള്ള നടപടികള്‍ ആരംഭിക്കണമെങ്കില്‍ കുറ്റപത്രം സമര്‍പ്പിക്കണം. വെടിവച്ചവരെയും രവി പൂജാരിയെയും പിടികൂടിയാല്‍ അനുബന്ധ കുറ്റപത്രം നല്‍കാനാകുമെന്ന് പൊലീസ് പറഞ്ഞു.

കേസില്‍ മുംബൈ അധോലോക കുറ്റവാളി രവി പൂജാരിയെ മുഖ്യപ്രതിയാക്കിയാണ് െ്രെകംബ്രാഞ്ച് അന്വേഷണസംഘം ആദ്യ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ഭീഷണിപ്പെടുത്തി പണം തട്ടാനുളള ശ്രമത്തിന്റെ ഭാഗമായിരുന്നു കൊച്ചിയില്‍ നടി ലീന മരിയ പോള്‍ നടത്തിയ ബ്യൂട്ടിപാര്‍ലറിലെ വെടിവയ്പ് എന്ന് കുറ്റപത്രത്തില്‍  പറയുന്നു.

ഡിസംബര്‍ മാസത്തിലായിരുന്നു കടവന്ത്രയില്‍ നടി ലീന മരിയ പോള്‍ നടത്തിയ ബ്യൂട്ടിപാര്‍ലറില്‍ വെടിവയ്പ് നടന്നത്. ബൈക്കിലെത്തിയ രണ്ടംഗസംഘം വെടിയുതിര്‍ക്കുകയായിരുന്നു. രവി പൂജാരിയുടെ നിര്‍ദേശപ്രകാരമാണ് ഇവര്‍ ഇവിടെ എത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഭീതിവിതച്ച് പണം തട്ടാനുളള ശ്രമമായിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ ഗൂഢാലോചന അടക്കമുളള കുറ്റങ്ങള്‍ രവിപൂജാരിക്കെതിരെ െ്രെകംബ്രാഞ്ച് ചുമത്തിയിട്ടുണ്ട്. ലീനയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് രവിയെ പ്രതി ചേര്‍ത്തത്. ആഴ്ചകള്‍ക്ക് മുന്‍പ് ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ വച്ചാണ് രവി പൂജാരി പിടിയിലായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി