കേരളം

ബന്ധുനിയമന വിവാദം: കെ ടി ജലീലിനെതിരെ വിജിലന്‍സ് അന്വേഷണമില്ലെന്ന് സര്‍ക്കാര്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരെ അന്വേഷണം ഇല്ലെന്ന് സര്‍ക്കാര്‍. വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിന്റെ പരാതിയില്‍ അന്വേഷണം വേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. വിവരാവകാശ പ്രകാരം പി.കെ ഫിറോസിന് ലഭിച്ച മറുപടിയിലൂടെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമായിരിക്കുന്നത്.

പി.കെ ഫിറോസ് ബന്ധു നിയമന വിവാദത്തില്‍ നേരത്തെ തന്നെ പരാതി നല്‍കിയിരുന്നെങ്കിലും സര്‍ക്കാര്‍ എന്ത് നടപടി എടുത്തുവെന്ന വിവരം ലഭിച്ചിരുന്നില്ല. പി.കെ ഫിറോസ് നല്‍കിയ പരാതി വിജിലന്‍സ് ബന്ധപ്പെട്ട വകുപ്പിലേക്ക് അയച്ചിരുന്നു. വകുപ്പിന്റെ മറുപടിയാണ് ഇപ്പോള്‍ വിജിലന്‍സിന് ലഭിച്ചിരിക്കുന്നത്. വിഷയത്തില്‍ അന്വേഷണം ആവശ്യമില്ലെന്നാണ് വകുപ്പിന്റെ നിലപാട്.

വിവരാവകാശ പ്രകാരം പി.കെ ഫിറോസിന് ലഭിച്ച മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. അന്വേഷണം ആവശ്യമില്ലെന്നുള്ള തീരുമാനത്തിന്റെ കാരണം ഈ മറുപടിയില്‍ വ്യക്തമാക്കുന്നുമില്ല. വിഷയത്തില്‍ പി.കെ ഫിറോസ് കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി